കുറവിലങ്ങാട്: സാഹിത്യ ഗവേഷണത്തിലെ നൂതന പ്രവണതകളെ വിശകലനം ചെയ്യുന്ന ത്രിദിന അന്തർദേശീയ സെമിനാർ കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഇന്ന് ആരംഭിക്കും. വിഷയ സ്വീകരണം, പഠനസമീപനം, രീതിശാസ്ത്രപരികല്പനകൾ, പൊതു മണ്ഡലവും ഗവേഷണവും തുടങ്ങിയ മേഖലകളാണ് സെമിനാറിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
കോളേജിലെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെല്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, മലയാളം ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസർ ഡോ. കുര്യൻ കാച്ചപ്പള്ളി സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, സെമിനാർ കോർഡിനേറ്റർ മാരായ ഡോ. സി. ഫാൻസി പോൾ, ഡോ. ജോബിൻ ജോസ് എന്നിവർ സംസാരിക്കും.
ഡോ. രവിശങ്കർ നായർ, ഡോ. കെ. എം. വേണുഗോപാൽ, ഡോ. പ്രിയ പി. നായർ, ഡോ . ഷാജി ജേക്കബ്, ഡോ. ചെറിയാൻ ജോൺ, ഡോ. എം.ബി.മനോജ്, ജാസിമുദ്ദീൻ എസ്. എന്നിവർ വിവിധ സെഷനുകൾ നയിക്കും. അമേരിക്ക,യമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ 50ൽ പരം ഗവേഷകരും അധ്യാപകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ ശനിയാഴ്ച സമാപിക്കും.