കോട്ടയം :ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ.) ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോൾ മത്സരം നടത്തി.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ടീം അംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദഹം നിർവഹിച്ചു.
ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ എന്നിവർ പ്രസംഗിച്ചു.