അരുവിത്തുറ :ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിയ്ക്കുന്ന ‘സക്ഷമ’ എന്ന സംഘടന അതിന്റെ സ്ഥാപനദിനത്തിൽ അരുവിത്തുറ സെന്റ് മേരീസിലെ ഭിന്നശേഷിക്കാരായ കുരുന്നുകൾക്കായി വീൽ ചെയർ സമ്മാനിച്ച് മാതൃകയായി.
സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.ശ്രീജിത്ത്, സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ശ്രീമതി അനു സുഭാഷ്, സക്ഷമ മീനച്ചിൽ താലൂക്ക് സെക്രട്ടറി ശ്രീ വിജയകുമാർ,ട്രഷറർ ഗീത, ശ്രീ ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീ.ശ്രീജിത്ത് സംഘടനയുടെ പ്രവർത്തനങ്ങളേക്കുറിച്ച് വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു,, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിജിമോൾ മാത്യു,പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഷിനു മോൻ ജോസഫ് എന്നിവർ ചേർന്ന് വീൽ ചെയർ ഏറ്റുവാങ്ങി. എല്ലാ കുട്ടികൾക്കും മധുരം സമ്മാനിച്ച ശേഷമാണ് അവർ മടങ്ങിയത്.