kaduthuruthy

സ്വകാര്യ ബസുകളുടെ മരണപാച്ചിൽ അവസാനിപ്പിക്കണം:സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി പട്ടണത്തിൽക്കൂടിയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗത്തിലുള്ള മരണപാച്ചിൽ അവസാനിപ്പിക്കുവാൻ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപ്പെട്ടു.

കടുത്തുരുത്തി വലിയ പാലത്തിൽ വച്ച് ഇന്നലെവൈകുന്നേരം അമിത വേഗത്തിൽവന്ന സ്വകാര്യ ബസ് ഇടിച്ച് മാന്നാർ സ്വദേശി മണിയപ്പൻ മരിച്ചിരുന്നു. ഇനിയും ജീവനുകൾ പൊലിയുവാൻ ഇടവരുത്തരുതെന്നും, രാവിലെ മുതൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പോലീസുകാരെ നിയന്ത്രിക്കണമെന്നും, എല്ലാബസുകളും കടുത്തുരുത്തി ബസ് സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നുണ്ടെന്ന് അധികാരികൾ ഉറപ്പ് വരുത്തണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.

യോഗത്തിൽ നിയോജകമണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസീസ് തോമസ്, ജയിംസ്കുര്യൻ, മാത്യൂസ് ജോർജ് , പ്രൊഫ:അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, സിറിയക്ക് പാലാക്കാരൻ , പാപ്പച്ചൻ വാഴയിൽ,അനിൽ കാട്ടാത്തു വാലയിൽ , സി.കെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *