pala

സൗജന്യ ഹൃദ്രോ​ഗ പരിശോധന ക്യാമ്പ് പാലായിൽ 21ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു എതിർവശം) സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ജൂൺ 21 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും.

രക്തസമ്മർദ്ദം, ബ്ലഡ് ഷു​ഗർ, ഇ.സി.ജി എന്നിവ സൗജന്യമായി പരിശോധിക്കും. വി​ദ​ഗ്ധ ഡോക്ടറിന്റെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർക്കു പിന്നീട് മാർ സ്ലീവാ മെഡിസിറ്റിയിലുള്ള പരിശോധനകളിൽ 10 ശതമാനം ഇളവും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് ബന്ധപ്പെടുക . ഫോൺ – 7907742620.

Leave a Reply

Your email address will not be published. Required fields are marked *