മോനിപ്പള്ളി: ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മോനിപ്പള്ളി വിലങ്ങാപ്പാറ തോടിനോട് ചേർന്ന് സിജി, കൊഴാനാം തടത്തിൽ എന്നയാളുടെ ആടിനെ പെരുമ്പാമ്പ് വിഴുങ്ങി. ആളുകൾ ഓടികൂടിയപ്പോൾ പാമ്പ് തോട്ടിലേക്ക് കടന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ. എം തങ്കച്ചൻ അറിയിച്ചു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ജനപ്രതിനിധികളുടെയടക്കം വിപുലമായ യോഗം വിളിക്കും. പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ പദ്ധതികളോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുക. ജനപ്രതിനിധികൾ, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ Read More…
വൈക്കം: കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും തമിഴ്നാട് പൊതുമരാമത്ത് വകുപ്പുമന്ത്രി എ.വി. വേലുവും സംയുക്തമായി വിലയിരുത്തി. വൈക്കം ബീച്ച് മൈതാനിയിലെ പടുകൂറ്റൻ വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടക്കുന്നത്. വേദി നിർമാണവും പന്തൽ നിർമാണവും അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ചു വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിനു ശേഷമാണ് ഇരുമന്ത്രിമാരും ഒരുമിച്ചെത്തി ബീച്ച് മൈതാനിയിലെ ഒരുക്കങ്ങൾ വിലയിരുത്തിയത്. തമിഴ്നാട്മന്ത്രി എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. Read More…
ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.