തീക്കോയി : മാലിന്യ മുക്തം നവകേരളം എന്ന സന്ദേശം ഉയർത്തികൊണ്ട് കോട്ടയം ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. സന്ദേശ യാത്രയുടെ ക്യാപ്റ്റനും മാലിന്യ മുക്തം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീശങ്കർ റ്റി പി മുഖ്യ പ്രഭാഷണം നടത്തി. കിലയുടെയും ശുചിത്വ മിഷന്റെയും കോർഡിനേറ്റർമാരായ രാജേന്ദ്ര Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും പ്രാധാന്യം നൽകി വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. 13,16,90,455 രൂപ വരവും 13,40,73,895 രൂപ ചെലവും 25,75,360 രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റിൽ കണക്കാക്കിയിട്ടുള്ളത്. ഉൽപാദന മേഖലയിൽ കാർഷിക വികസന പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും, സേവനമേഖലയിൽ കുടിവെള്ളം, വെളിച്ചം, പാർപ്പിടം എന്നീ പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ദാരിദ്ര്യ ലഘുകരണം, ആതുരസേവനം, വിദ്യാഭ്യാസം, ശുചിത്വം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമ പരിപാടികൾ, ആരോഗ്യ മേഖലയിൽ Read More…
തീക്കോയി : തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകചന്ത ആരംഭിച്ചു. കർഷകരുടെ വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ , ചേമ്പ് തുടങ്ങി എല്ലാവിധ കർഷക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്,ബിനോയി ജോസഫ്, കൃഷി ഓഫീസർ സുഭാഷ് എസ് എസ്, അബ്ദുൾ ഷഹീദ്,ജെസ്സി Read More…