അരുവിത്തുറ: മണ്ഡപത്തിക്കുന്നേൽ അന്നമ്മ ജോസ് (72) നിര്യാതയായി. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ (10.06.2026) ഉച്ചക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പറത്താനം : വലിയവീട്ടിൽ വി. റ്റി. തോമസ് (ആനക്കുഴി ജോസ് -69) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ തോമസ്, വാഴൂർ ഇളം പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ : ജോമോൻ, എബിൻ(കൊച്ചു മോൻ )മരുമക്കൾ: ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ കൊച്ചുമക്കൾ : ആൽഫി, ആൻസ്, ആൻഡ്രിയ,ഇവാന, ടൊവിനോ.
വേലത്തുശ്ശേരി: പുറപ്പന്താനം ഷാജി സ്കറിയാ നിര്യാതനായി. മൃതസംസ്കാരം ശനിയാഴ്ച (14 -09-2024) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.