വേലത്തുശ്ശേരി: അത്യാലിൽ പരേതനായ എ. റ്റി. തോമസിന്റെ ഭാര്യ റോസമ്മ തോമസ്(80) നിര്യാതയായി. സംസ്കാരം നാളെ (14-07-2025) തിങ്കൾ രാവിലെ 10.00 AM ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാന്നാനം തടത്തിൽ കുടുംബാഗം. മക്കൾ ജോഷി തോമസ്(കോൺഗ്രസ് വാർഡ് പ്രസിഡന്റ്, തീക്കോയി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അംഗം),ഷാന്റി, ഷിജി, ഷോജി. മരുമക്കൾ: ഷാന്റി കരോട്ടുപുള്ളോലിൽ അരുവിത്തുറ, പരേതനായ ഫിലിപ്പ് അറയ്ക്കക്കുന്നേൽ അടിവാരം,സിബി ഓലിക്കൽ അന്തീനാട്,സിബി എളംതുരുത്തിയിൽ, ഇലപ്പള്ളി.
പ്ലാശനാൽ: തലപ്പലം കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20-04-25, ഞായർ) 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി പള്ളിയ്ക്കത്തോട് കുഴിമ്പാനിൽ കുടുബാംഗം. മക്കൾ: അശ്വതി, ആതിര മരുമക്കൾ: അനീഷ് മലയാലപ്പുഴ, ജോബിൻ പനയ്ക്കപ്പാലം.
സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. Read More…