പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സാധാരണ യോഗം ചട്ടങ്ങൾ ലംഘിച്ച് മാറ്റിവെച്ചതായി ആരോപണം. 14-01-2025 ൽ ഭരണ സമിതിയുടെ സാധാരണ യോഗം 18-01-2025 രാവിലെ 11 മണിക്ക് കൂടുന്നതായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കമ്മറ്റി കൂടേണ്ട ഇന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ രാവിലെ കമ്മറ്റി മാറ്റി വെച്ചതായുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സന്ദേശം എന്ന നിലയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പഞ്ചായത്തിലെ താത്കാലിക ജീവക്കാരൻ അറിയിച്ചു. എന്നാൽ ഇതൊന്നും അറിയാതെ ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മറ്റിയിൽ Read More…
പൂഞ്ഞാർ :കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ5 ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ Read More…
പൂഞ്ഞാർ: ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രൊഫ.എം.കെ.സാനു അനുസ്മരണം ഡോ.സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി കെ.എസ്.ഗോപിനാഥൻനായർ, റിട്ട.ആർ.ഡി.ഡി. ആൻസി ജോയി, പി.ബി.രാധാകൃഷ്ണൻ, കവയത്രിമാരായ അഡ്വ.സാമജ കൃഷ്ണ, വിഷ്ണുപ്രിയ പൂഞ്ഞാർ, ലൈബ്രറി സെക്രട്ടറി വി.കെ.ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.