kottayam

കോട്ടയത്ത് ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയെ കാണാനില്ലെന്ന് പരാതി.അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന അനീഷ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ് അനീഷ് വിജയൻ.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ഫസ്റ്റ് പൊലീസ് സ്റ്റേഷൻ SHO അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *