പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി വെട്ടുവേലിൽ വി എൻ ശശികുമാർ (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം നാലിന് വീട്ടു വളപ്പിൽ. ഭാര്യ അമ്മുകുട്ടിയമ്മ ( കല്ലൂരാത്ത്). മക്കൾ: വിനോദ്കുമാർ , മിനി, മഞ്ജു. മരുമക്കൾ: ബീന, മോഹൻകുമാർ, പരേതനായ രാധാകൃഷ്ണൻ.
പാലാ : ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S (78) നിര്യാതയായി. മൃതദേഹം ഇന്ന് (20-02-2025) വൈകുന്നേരം 6.00 p.m. -ന് റോസ് ഭവൻ മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (21-02-2025) 1.30 p.m.- ന് റോസ് ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.