കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി. “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദോനെ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ, കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാം എന്നിവർപങ്കെടുത്തു.
ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന ചടങ്ങും നടന്നു.