മുണ്ടക്കയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. വിപുലമായ പരിപാടികളോടെ നടത്തിയ ശുചിത്വ പ്രഖ്യാപനം നാടിന് പുതിയ ഒരു അനുഭവമായി.
ഒരാഴ്ച്ച നീണ്ടു നിന്ന മെഗാ ക്ലീനിംഗ് പരിപാടിയിലൂടെ പഞ്ചായത്തിലെ റോഡുകളും, തോടുകളും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യങ്ങള്‍ നീക്കി ശുചിത്വ പ്രദേശങ്ങളാക്കി മാറ്റി. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യാപാരി വ്യവസായികള്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,പൊതു പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ ഇടങ്ങളില്‍ പെട്ടയാളുകളുടെ കൂട്ടായ പരിശ്രമമാണ് പ്രഖ്യാപനത്തിന് പിന്നിലുണ്ടായത്.
പഞ്ചായത്ത്തല ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി കൂട്ടിക്കല്‍ പഞ്ചായത്ത് പടിക്കല്‍ നിന്നും ശുചിത്വ സന്ദേശ റാലി നടത്തി. തുടര്‍ന്നു നടന്ന പൊതു സമ്മേളനം എംഎല് എ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്ത ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്നും ഇതിനായി വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെയ്ക്കുന്ന ഹരിത കര്‍മ്മസേനയേയും എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു.
യോഗത്തില്‍ വെച്ച് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ പഞ്ചായത്തായി പ്രഖ്യാപിച്ചു. തുടര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങളേയും വ്യക്തികളേയും ആദരിച്ചു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ശ്രീ. ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് രജനീ സുധീര്‍ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എസ് സജിമോന്‍ ,കെ.എന്‍ വിനോദ് , ജെസി ജോസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനു ഷിജു ,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ചാക്കോ , എം വി ഹരിഹരന് , രജനി സലിലന്‍ , സിന്ധു എഎസ് , ആന്‍സി അഗസ്റ്റിന്,മായാ റ്റി.എന്‍ , സൗമ്യ കനി , കെ എസ് മോഹനന് ,പഞ്ചായത്ത് സെക്രട്ടറി ഗിരിജ കുമാരി അയ്യപ്പന് , സിഡിഎസ് ചെയര്പേഴ്സണ്ആശാ ബിജു,അസി.സെക്രട്ടറി ഷൈജു . ഡി , പി.കെ സണ്ണി , ഷിജി സുനില്‍ , തുടങ്ങിയവര്‍ സംസാരിച്ചു.