general

കോക്കാട് പാടശേഖരത്ത് ഇനി ധാന്യങ്ങൾ വിളയും

എലിക്കുളം: മുപ്പത്തിയഞ്ചു വർഷമായി തരിശായി കിടന്ന മല്ലികശ്ശേരിയിലെ കോക്കാട്ട് പാടശേഖരത്താണ് ചെറു ധാന്യങ്ങൾ വിളയുന്നത്. ചോളം ബി ജ്റ, കൂവരക്, തിന,കൂടാതെ എണ്ണക്കുരുവായ സൂര്യകാന്തി, പച്ചക്കറി വിളകളും ഉണ്ടാവും. ചെറു ധാന്യങ്ങൾ വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു.

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു പഞ്ചായത്തംഗങ്ങളായ ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട്, സെക്രട്ടറി ജോസ്.പി. കുര്യൻ, കാപ്പു കയം പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, എലിക്കുളം നാട്ടു ചന്ത ഭാരവാഹികളായ രാജു അമ്പലത്തറ, മോഹന കുമാർ കുന്നപ്പള്ളി കരോട്ട്, സെബാസ്റ്റ്യൻ കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.

എലിക്കുളം ഗ്രാമപഞ്ചായത്തംഗവും പദ്ധതിയുടെ സംഘാടകനുമായ മാത്യൂസ് പെരുമനങ്ങാട് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ് നന്ദിയും പറഞ്ഞു. മാത്യു കോക്കാട്ട് സ്വന്തം പാടത്ത് എലിക്കുളം കൃഷി ഭവന്റെ സഹകരണത്തോടെയാണ് കൃഷി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *