പെരിങ്ങുളം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പെരിങ്ങുളം മഠാംഗം സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി (91) അന്തരിച്ചു. കോലോത്ത് ചാക്കോ, മറിയം ദമ്പതികളുടെ മകളാണ്.
പരേത പെരിങ്ങുളം, കല്ലൂർക്കുളം, കോതനല്ലൂർ, അൽഫോൻസാ ഹോസ്റ്റൽ, പോർസ്യുങ്കുള, കണ്ണാടിയുറുമ്പ്, കൂട്ടിക്കൽ, മലയിഞ്ചിപ്പാറ, തിടനാട്, പൂഞ്ഞാർ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: കെ.സി. ചാക്കോ, പരേതരായ അന്നമ്മ മൈക്കിൾ ചന്ദ്രൻകുന്നേൽ പെരിങ്ങുളം, ത്രേസ്യാക്കുട്ടി ലൂക്കോസ് മൂഴിയാങ്കൽ പൂഞ്ഞാർ, കെ.സി. മാത്യു ചെന്നൈ. സംസ്കാരം ശനിയാഴ്ച (22) 1.30 ന് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോട് ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ പള്ളി സെമിത്തേരിയിൽ.