കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിലെ തടസപ്പെട്ടു കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കോടിമതയിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച മഠത്തിപ്പറമ്പ് കാക്കാല പറമ്പ് കൂവപ്പാടം റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി മാത്രമേ ഒരു നാടിന് ഉയർച്ച ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുനിസിപ്പൽ കൗൺസിലർ ജയചന്ദ്രൻ ചീരോത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ്, കോടിമത റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് സി.എ. ജോൺ, സെക്രട്ടറി സുദർശൻ, മോഹൻ കെ. നായർ തുടങ്ങിയവർ സംസാരിച്ചു.