പാലാ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രക്തദാന ദിനാചരണ പരിപാടികളെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, റേഞ്ചർ & റോവർ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ കേന്ദ്രീകരിച്ച് Read More…
പാലാ: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്വല വിജയത്തിൽ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്, സി.ടി രാജൻ, യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ജോസി പൊയ്കയിൽ,തോമസ് ആർ വി ജോസ്, പ്രിൻസ് വി സി, ഷോജി ഗോപി ,ബിബിൻരാജ്, പ്രേംജിത്ത് ഏർത്തയിൽ, ടോണി തൈപ്പറമ്പിൽ, തോമസ്കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി,പയസ് മാണി, സാബു അവുസേപ്പറമ്പിൽ, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, Read More…
പാലാ : കെസിവൈഎം സംസ്ഥാന സമിതിയുടെ കേരള നവീകരണ യാത്രക്ക് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത പാലായിൽ സ്വീകരണം നൽകി. “യുവത്വത്തിന്റെ കണ്ണിലൂടെ, കേരള സമൂഹത്തിന്റെ വികസനം ” എന്ന ആപ്ത വാക്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയുടെ ഭാഗമായി പാലാ കുരിശുപള്ളി ജംഗ്ഷനിലാണ് സ്വീകരണം നൽകിയത്. ലഹരിക്കെതിരെ പോരാട്ടം, യുവജന മുന്നേറ്റം, ക്രൈസ്തവ പീഡനങ്ങൾക്കെതിരെ, മലയോര തീദേശ ദളിത് Read More…