പാലാ: പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർ സംസ്ഥാന സർവ്വീസിന് തുടക്കം. പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവ്വീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7 30 ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സർവ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും. ഇതോടൊപ്പം കോയമ്പത്തൂരിലേക്കും അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സർവ്വീസ് കൂടി തുടങ്ങും. പാലാ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ Read More…
പാലാ: മഹാത്മാഗാന്ധി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് നേതൃയോഗം ചേർന്നു. കെ എസ് സി (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല, കെ എസ് സി (എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വരകു കാലായിൽ , ജിനോ ജോസഫ്, സരുൺ ജോസഫ്, ലിന്റോ ലൈജു, സോഹൻ ഡൊമിനിക്, ആകാശ് സി ശശി തുടങ്ങിയവർ സംസാരിച്ചു.
പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 (ഞായറാഴ്ച) സമാപനത്തിലേക്ക് പ്രവേശിക്കുന്നത്. ഉജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്. സമുദായ Read More…