pala

പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജലമായ തുടക്കം

പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. ളാലം പഴയ പള്ളി നിത്യ സഹായ മാതാ പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൽഷ്യൽ സുപ്പീരിയർ സി.ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എജുക്കേഷണൽ എജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി.

ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ സ്കോളർഷിപ്പ് വിതരണവും, പാലാ എ.ഇ ഒ ശ്രീമതി ഷൈല ബി. പ്രതിഭകളെ ആദരിക്കലും നടത്തി.

ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, പി റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷിബ ജയിംസ്, അധ്യാപകരായ ബിൻ സി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു,മാഗി ആൻഡ്രൂസ്, ലിജോ ആനിത്തോട്ടം, ജോളി മോൾ തോമസ്, ജോയ്സ് മേരി ജോയി, അനു മെറിൻ അഗസ്റ്റിൻ ,

വിദ്യാർത്ഥി പ്രതിനിധികളായ അതുൽ ഹരി, അലക്സ് ജോമോൻ, ഡെൽന സുനീഷ്, അതുല്യ ഷൈൻ, ഹെൽന പ്രിൻസ് എന്നിവർ പ്രസംഗിച്ചു. എൽ.കെ.ജി മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *