പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇടക്കോലി സ്വദേശി ഗിരീഷ് കെ. ജി യെ ( 40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ സതീശ് ( 5 2) അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ പഴയിടം ഭാഗത്തു വച്ചായിരുന്നു അപകടം . റാന്നിയിൽ നിന്നും പൊൻകുന്നത്തിന് വന്ന സംഘത്തിലെ അംഗങ്ങൾക്കാണ് പരുക്കേറ്റത്.
പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പാറമ്പുഴ സ്വദേശികൾ സതീഷ് കുമാർ ( 42), മുരളീദാസ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലിക്കാരായ ഇവർ ജോലിസ്ഥലത്തേത്ത് രാവിലെ പോകുന്നതിനിടെയാണ് അപകടം. കുമ്മണ്ണൂരിൽ വച്ചാണ് അപകടം ഉണ്ടായത്.