കാരക്കാട്: വിദ്യാഭ്യാസ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎം എംയു എം യുപി സ്കൂളിന്റെ 49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും, ലോഗോ പ്രകാശനവും കാരക്കാട് സ്കൂളിൽ നടന്നു.
1976 ൽ ഹാജി വിഎംഎ കരീം സാഹിബ് സ്ഥാപിച്ച സ്കൂൾ 2026 അൻപത് വർഷം പിന്നിടുകയാണ്. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിപുലമായ പ്രോഗ്രാമുകളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർഷികാഘോഷ ഉദ്ഘാടനവും, ഗോൾഡൻ ജൂബിലിയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു.
സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ താഹിറ പി പി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ റിപ്പോർട്ട് അവതരിപ്പിച്ചു. എൻഡോമെന്റ് വിതരണം കെ എ മുഹമ്മദ് സക്കീർ, സമ്മാനവിതരണം കെ എ മുഹമ്മദ് ഹാഷിം എന്നിവർ നിർവഹിച്ചു.

പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്, ഡിവിഷൻ കൗൺസിലർമാരായ ശ്രീ സുനിൽകുമാർ, ശ്രീ അബ്ദുൽ ലത്തീഫ്, പി എസ് എം നൗഫൽ, സുമിന പി എ, നാദിറ ഷാമോൻ, അസീസ് പത്താഴപ്പടി, ഷനീർ മഠത്തിൽ, എം എ നവാസ്, മോനി വെള്ളുപ്പറമ്പിൽ ഫൈസൽ വെട്ടിയാംപ്ലാക്കൾ , യൂസുഫ് ഹിബ, മാഹിൻ, ഷിഹാബ് വി കെ, ഫസൽ ഫരീദ്, ഹുസൈൻ അമ്പഴത്തിനാൽ ബി രേണു, കുമാരി ഫാത്തിമ സിനാജ് എന്നിവർ സംസാരിച്ചു.