പാലാ: പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു.
ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.

ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു.പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. സംസ്കാരം പിന്നീട്.