കാഞ്ഞിരപ്പള്ളി : അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ്,എയ്ഡഡ് മേഖലയിലെ എൽ പി മുതൽ കോളേജ് തലം Read More…
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 40 ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ വോളിബോൾ താരം പി.എസ്.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.റിയാസ് കാൾടെക്സ് അധ്യക്ഷനായി.അൻസാരി ഇടക്കുന്നം, പി.എസ്. അൻസാരി, അഡ്വ.റഫീഖ് ഇസ്മയിൽ, ഷംസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത് സോൺ വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും മരിയൻ കോളേജ് കുട്ടിക്കാനം നാലാം സ്ഥാനവും നേടി. നിരവധി കായിക കിരീടങ്ങൾ നേടിയിട്ടുള്ള സെന്റ് തോമസ് കോളേജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റൺ കിരീടനേട്ടമാണിത്. Read More…