pala

മാർ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ​ ​ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു

പാലാ: പരിസ്ഥിതി പരിപാലന രം​ഗത്ത് മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ ഹരിതകേരളം മിഷന്റെ എ​ ​ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു.

ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു കൊണ്ട് ശുചിത്വ – മാലിന്യ സംസ്കരണം, ജലസുരക്ഷ ,ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, എന്നീ മേഖലകളുമായി ബന്ധപ്പെട്ടു മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രം ലഭിച്ചത്.

ഏറ്റവും മികച്ച പരിസ്ഥിതി ഊർജ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആശുപത്രിയെ പരിസ്ഥിതി സൗഹാർദ്ധമായി നിലനിർത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് മാർ സ്ലീവാ മെഡിസറ്റിയെ ഹരിതകേരളം മിഷന്റെ എ ​ഗ്രേഡ് നേട്ടത്തിൽ എത്തിച്ചത്.

പരിസ്ഥിതി പരിപാലന രം​ഗത്ത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലിനീകരണം ഒഴിവാക്കുന്നതിനൊപ്പം ഊർജസംരക്ഷണത്തിനായും മാതൃക സൃഷ്ടിക്കുന്ന പദ്ധതികളാണ് ആശുപത്രിയിൽ നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *