ഈരാറ്റുപേട്ട: അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രക്ഷോഭ യാത്ര മുനിസിപ്പൽ ഓഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി K I നൗഷാദ് ക്യാപ്റ്റനായും, വൈസ് ക്യാപ്റ്റനായി ഷമ്മാസ് ലത്തീഫ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ ഡയറക്ട് മായുള്ള ജാഥ മുൻസിപ്പാലിറ്റിയിലെ 28 വാർഡുകളിലും സഞ്ചരിച്ചു.
പ്രക്ഷോഭ ജാഥയിൽ പാർട്ടി മണ്ഡലം സെക്രട്ടറി ഇകെ മുജീബ്, മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എം മനാഫ്, സക്കീർ താപി, എം എ നാസറുദ്ദീൻ, കെ ഐ റസാക്ക്, മുഹമ്മദ് ഹാഷിം കെ കെ അജ്മല്‍, O K നവാസ് തുടങ്ങിയവർ സംസാരിച്ചു.