ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ പി.എസ് മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി. വിദ്യാർത്ഥി കളുടെ അനുകാലിക വിഷയങ്ങളുമായുള്ള ചോദ്യങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ മറുപടി നീണ്ട കൈയ്യടികളോടുകൂടിയാണ് വിദ്യാർത്ഥികൾ വരവേറ്റത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ സംസാരിച്ചു.