തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപനവും, സ്കൂൾദിന ആഘോഷവും, യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10 മണിക്ക് തീക്കോയി സെന്റ് മേരിസ് പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉൽഘാടനം ചെയ്യും. വെരി.റവ.ഡോ.തോമസ് മേനാച്ചേരി (സ്കൂൾ മാനേജർ) അദ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായിരിക്കും. റവ.ഫാ.ജോർജ് പുല്ലുകാലായിൽ (സെക്രട്ടറി, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി, പാലാ) അനുഗ്രഹ പ്രഭാഷണം നടത്തും. ജൂബിലി അനുസ്മരണം : ശ്രീ. ജോണിക്കുട്ടി അബ്രാഹം (സ്കൂൾ ഹെഡ്മാസ്റ്റർ).
ശ്രീ.കെ സി ജെയിംസ് (തീക്കോയി പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. ഷോൺ ജോർജ് (കോട്ടയം ജില്ലാപഞ്ചായത്ത് അംഗം), ശ്രീമതി. ഓമന ഗോപാലൻ( ഈരാറ്റുപേട്ട ബ്ലോക്ക്പഞ്ചായത്ത് അംഗം), ശ്രീമതി. അമ്മിണി തോമസ് (മെമ്പർ, ടീക്കോയ് ഗ്രാമപഞ്ചായത്ത്) എന്നിവർ പങ്കെടുക്കും.
പൂർവ്വവിദ്യാർത്ഥികളായ റവ.ഡോ.തോമസ് മൂലയിൽ (ഗ്രന്ഥകാരൻ), ശ്രീ. ജേക്കബ് തോമസ് ഐ.പി.എസ്. ശ്രീ. വി.ജെ. ജോസഫ് (എക്സ് എം.എൽ.എ.) ശ്രീ. പി.ജെ. സെബാസ്റ്റ്യൻ പോർക്കാട്ടിൽ (റിട്ട. യു.എൻ. ഒബ്സെർവർ) ശ്രീ.തോമസുകുട്ടി സെബാസ്റ്റ്യൻ (റിട്ട. അഡീഷണൽ ലോ സെക്രട്ടറി) എന്നിവർ നാളെ സമ്മേളനത്തിൽ പങ്കെടുക്കും.
സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സി. ജെസ്സിൻ മരിയ (എഫ്.സി.സി),ശ്രീ. ജോണിക്കുട്ടി അബ്രാഹം (ഹെഡ്മാസ്റ്റർ), സി. ദീപ്തി ടോം (എഫ്.സി.സി.), ശ്രീമതി ഡെയ്സി ജേക്കബ് എന്നിവർക്ക് യാത്രയയപ്പും നൽകും.