ഈരാറ്റുപേട്ടയിൽനിന്നുള്ള പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്ററിന് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആസിം പി. നൗഷാദ് (പ്രസി.), അബു താഹിർ (സെക്ര.), നിഷാദ് നിസാർ (ട്രഷ.), അഫ്സൽ ഖാദർ (വൈസ് പ്രസി.), അസ്ലം വലിയവീട്ടിൽ, നിജാബ് ഷെരീഫ് (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികൾ. അഡൈ്വസറി ബോർഡ് അംഗങ്ങളായി ത്വാഹാ വലിയവീട്ടിൽ, ഷമീർ, സഹിൽ, അബി, ഹബീബ് എന്നിവരേയും തെരഞ്ഞെടുത്തു.
റാഫി, ആസിഫ് അമീൻ, അസ്ലം വട്ടികൊട്ട, അജിനാസ്, അൻഷാദ്, മാഹിൻ, ജിനിൽ, അബി മഠത്തിൽ, സഹിൽ ഖാൻ, സുഹൈൽ, സക്കീർ, നാഫി, നസീബ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളാണ്.
വീട് നിർമാണ സഹായം, ചികിത്സാ സഹായം, റമദാൻ കിറ്റ് തുടങ്ങി കഴിഞ്ഞ കാലങ്ങളിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.