മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 23 ന് രാവിലെ 10 മണിയ്ക്ക് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ദിർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെ ആദരിക്കുന്നു.
പി ടി എ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ഉദ്ഘാടനം നിർവഹിക്കും.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം.പി കെ പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളു കോട്ടയം സൂര്യ ഗംഗ മ്യൂസിക് ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.