പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ അടിവാരം ബ്രാഞ്ച് സമ്മേളനം സഖാവ് കാനം നഗറിൽ സഖാവ് ബിനോയ് അധ്യക്ഷതയിൽ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ.കെ മുജീബ് ഉദ്ഘാടനം ചെയ്തു.
സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി ,AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ്. ആർ.രതീഷ്, സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് എ.സി ജയൻ , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി അംഗം സഖാവ് പി പി മാത്യു എന്നവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
സിപിഐ അടിവാരം ബ്രാഞ്ച് സെക്രട്ടറി സഖാവ് ബിനോയ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് ബെന്നി തോമസ് അസിസ്റ്റൻറ് സെക്രട്ടറിയായി സഖാവ് ബിനോയ് മാത്യു എന്നിവരെ തിരഞ്ഞെടുത്തു.