കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ് 2025 ജനുവരി 16 വ്യാഴാഴ്ച്ച നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യം ലഭ്യമാണ്.
ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ക്യാമ്പിന് മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. അനീഷ് ഫിലിപ്പ് മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തിനായി 9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.