kadaplamattam

കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ 88 മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക്‌ ഉദ്ഘാടനവും

കടപ്ലമാറ്റം: കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ 88 മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക്‌ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി നിർമല ജിമ്മി നിർവഹിച്ചു. സ്കൂൾ മാനേജർ റ. ഫാ. ജോസഫ് മുളഞ്ഞനാൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ത്രേസ്യാമ്മ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ മെമ്പർ ശ്രീമതി ജീനാ സിറിയക് പ്രതിഭകളെ ആദരിച്ചു. അസി. മാനേജർ. ഫാ.ജോൺ കൂറ്റാരപ്പള്ളിൽ സ്കോളർഷിപ്പ് വിതരണവും നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നിച്ചൻ പി എ സ്വാഗതം ആശംസിച്ചു.

ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി.ജയ്മോൾ റോബർട്ട്‌, പി. ടി. എ പ്രസിഡന്റ്‌ ശ്രീ.ജ്യോതിഷ് കോക്കാപുറം,കടപ്ലമാറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ.പി. എം. തോമസ് കൈപ്പള്ളിപുളിക്കൽ,സെന്റ് ജോസഫ് എൽ. പി സ്കൂൾ ഹെഡ്‌മിസ്ട്രിസ് ശ്രീമതി.ജയമോൾ മാത്യു, സ്കൂൾ റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മിനിമോൾ തോമസ്,അധ്യാപക പ്രതിനിധി ശ്രീ.സോജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *