പൂഞ്ഞാർ:കൃഷി വകുപ്പിൻ്റെ സഹകരത്തോടെ ആരംഭിച്ച സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്തുകുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.
ഭൂമിക രൂപം കൊടുത്തിട്ടുള്ള വനിതാ, കർഷക നേറ്റീവ് കളക്ടീവ് ഗ്രൂപ്പുകളുടെയും നേറ്റീവ് കളക്ടീവ് അംഗങ്ങളായ വ്യക്തിഗത കർഷകരുടെയും ഉൽപ്പന്നങ്ങളുടെ വിപണ കേന്ദ്രമായി പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിലാണ് ഭൂമികയുടെ മൂന്നാമത് നേറ്റീവ് വിൻഡോ പ്രവർത്തിക്കുന്നത്.
വിവിധ ഗ്രൂപ്പുകളുടെ അറുപതോളം ഉൽപ്പന്നങ്ങളും കൂടാതെ പ്രാദേശിക ഉൽപ്പാദനത്തിലൂടെയുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ഇലവർഗ്ഗങ്ങൾ, പാൽ, തൈര്, മുട്ട തുടങ്ങിയവ കർഷകർ നേരിട്ട് വിറ്റഴിക്കുന്ന മാതൃകയാണ് നേറ്റീവ് വിൻഡോകൾ.
മലപ്പുറം കെ.എം. സി. റ്റി. ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബി. എസ്. ഡബ്ലൗ വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായിട്ടാണ് ആഘോഷങ്ങൾ നടത്തിയത്.
വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിത്തുകുട്ടയും ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ് , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജമ്മ ഗോപിനാഥ് പഞ്ചായത്തംഗങ്ങളായ റോജി മുതിരേന്തിക്കൽ, റെജി ഷാജി, സജിമോൻ കദളിക്കാട്ടിൽ, സജി സിബി, മിനിമോൾ ബിജു, നിഹാൽ , അൽക്ക എന്നിവർ നേതൃത്വം നൽകി.