പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണിമല സ്വദേശികളായ രമ്യ രാജീവ് ( 46 ) അവന്തിക രാജീവ് (19 ) എന്നിവർക്ക് പരുക്കേറ്റു.2 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി ചിങ്ങവനം സ്വദേശി മേഴ്സി അലക്സിന് ( 72 ) പരുക്കേറ്റു ഉച്ചയ്ക്ക് ചിങ്ങവനം ഭാഗത്ത് വച്ചായിരുന്നു അപകടം. മണിമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മണിമല സ്വദേശി ഡാർവിൻ ജേക്കബിന് (47 ) പരുക്കേറ്റു. പുലർച്ചെയായിരുന്നു അപകടം .
കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എറ്റുമാനൂർ സ്വദേശി അർജുൻ പി വിനോജിനും ( 22 ) പരുക്കേറ്റു.