പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന 6 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്:
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി – വെള്ളനാടി-പുളിക്കൽകട റോഡ് -10 ലക്ഷം,എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി-ചീനിമരം റോഡ് – 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി – വളവനാർ കുഴി റോഡ്- 4 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം – അമ്പലം ആറാട്ടുകടവ് റോഡ്- 9 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി -ആച്ചുകാവ് അമ്പലം റോഡ്-5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് – കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം