പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശി കെ. ആർ. സജിക്ക് ( 55 ) പരുക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശികളായ ടി.ജെ രാജേഷ് ( 49 ) ബിജു ടി.ജി (49 ) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം . ബൈക്ക് ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറി കല്ലറ സ്വദേശി മാത്യു ഇ.എം. ന് ( 72 ) പരുക്കേറ്റു. ഇന്ന് രാവിലെ കുറുപ്പുന്തറ ഭാഗത്ത് വച്ചായിരുന്നു അപകടം.





