kanjirappalli

ലോകോത്തര സൗകര്യത്തിൽ അത്യാധുനിക ലാബ് സമുച്ചയമൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിച്ചു. അയ്യായിരത്തോളം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഫുള്ളി ഓട്ടോമേറ്റഡ് സെൻട്രൽ ലാബ് സമുച്ചയം പൂർത്തിയായതോട് കൂടി ലോകോത്തര നിലവാരത്തിൽ രോഗനിർണ്ണയത്തിനുള്ള സൗകര്യം അതിവേഗം രോഗികൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. മൈക്രോബയോളജി, ബയോകെമിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ഇമ്മ്യൂണോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി അടക്കമുള്ള എല്ലാ Read More…

kottayam

മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തി മദ്യശാലകളുടെ പ്രവർത്തന സമയം ചുരുക്കണം

കോട്ടയം: മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തുകയും മദ്യശാലകളുടെ പ്രവർത്തനം രാത്രി എട്ടുമുതൽ 12 വരെയാക്കി 4 മണിക്കൂറാക്കി ചുരുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ടൂറിസ്റ്റുകൾക്കു പ്രത്യേക പെർമിറ്റ് ഗുജറാത്ത് മാതൃകയിൽ നടപ്പാക്കണം. മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് ജനദ്രോഹമാണ്. ഇപ്പോഴത്തെ നടപടി സർക്കാർ പിൻവലിക്കണം. ബാറുകളുടെ അടക്കം മദ്യവിൽപ്പനയുടെ സമയം രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തണം. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഭരണഘടന നിർദ്ദേശകതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് പുതിയ സർക്കാർ നീക്കമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ ജോസ് Read More…

erumely

മൂലക്കയം ചെക്ക് ഡാം നിർമ്മാണ ഉദ്ഘാടനം 21 ന്

എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനം 21-)o തിയതി വൈകിട്ട് 5 മണിക്ക് മൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായൺ മുഖ്യപ്രഭാഷണം നടത്തും. പെരുനാട് Read More…

general

മില്ലറ്റ് കഫേ ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂര്‍: കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ നൂതന സംരംഭങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് മില്ലറ്റ് കഫേകള്‍ ആരംഭിച്ചതെന്നും ഒരു മില്ലറ്റ് കഫേയ്ക്ക് അഞ്ചുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പുതിയ ആശയങ്ങളിലൂടെയും പുതിയ സംരംഭങ്ങളിലൂടെയും Read More…

melukavu

ഹെൻറി ബേക്കർ സ്മാരക പ്രഭാഷണവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി

മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ നടന്ന റവ. ഹെൻറി ബേക്കർ സ്മാരക പ്രഭാഷണത്തിൽ പ്രശസ്ത എഴുത്തുകാരനും ജനിതക ശാസ്ത്രജ്ഞനും അമേരിക്കയിലെ ട്രിറ്റൻ കോളേജിലെ പ്രൊഫസറുമായ ഡോ. എതിരൻ കതിരവൻ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളഭാഷയുടെ വികാസത്തിൽ പാതിരി മലയാളവും സി.എം.എസ്. മിഷണറിമാരും ഹെൻറി ബേക്കർ കുടുംബവും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം, രാമപുരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രൂപപ്പെട്ട ക്രൈസ്തവ പാരമ്പര്യം ഭാഷയെ സമ്പന്നമാക്കിയെന്നും അദ്ദേഹം നിരീക്ഷിച്ചു. കോളേജ് മാനേജറും സി.എസ്.ഐ. സഭ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് Read More…

poonjar

മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടുകളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടി. 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടിയത് പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസെൺ ക്ലബ്ബും തമ്മിലായിരുന്നു രണ്ടാമതും ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. കൗമാര കാലഘട്ടത്തിൽ തിളങ്ങി നിന്ന് കളിച്ചവർ ഇന്ന് ജീവിത യാത്രയിൽ വിവിധ Read More…

general

മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ

കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

erattupetta

ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ നടത്തി

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു മെഗാ ക്വിസ് കോമ്പറ്റീഷൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകളാണ് പങ്കെടുത്തത്. പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ എരുമേലി സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള Read More…

kottayam

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കോട്ടയം : പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ സർക്കാരിന്‍റെ Read More…

aruvithura

ത്യാഗ സ്മരണയിൽ അരുവിത്തുറ വല്യചൻമല തീർഥാടനത്തിന് തുടക്കമായി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനും വല്യച്ചൻ മല കയറ്റത്തിനും തുടക്കമായി. നോമ്പാചരണത്തിനു തുടക്കം കുറിച്ച് ഇന്ന് രാവിലെ ദേവാലായത്തിൽ വിഭൂതി തിരുക്കർമങ്ങളുടെ ഭാഗമായ ചാരം കൊണ്ട് നെറ്റിയിൽ കുരിശു വരക്കൽ ചടങ്ങ് നടന്നു. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ എന്നിവർ കാർമികത്വം വഹിച്ചു. വൈകുന്നേരം യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് Read More…