general

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ആശുപത്രിപടിക്കു സമീപത്തുണ്ടായ അപകടത്തിൽ പൈക സ്വദേശി എബ്രഹാമിന് ( 59) പരുക്കേറ്റു. നെല്ലാറപ്പാറ ഭാ​ഗത്തുണ്ടായ അപകടത്തിൽ കളത്തൂക്കടവ് സ്വദേശി ബിബിന് (42) പരുക്കേറ്റു.

pala

സൗജന്യ കണ്ണട വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും

പാലാ : ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ നേതൃത്വത്തിൽ പാലാ മരിയാ സദനത്തിൽ സൗജന്യ കണ്ണട വിതരണവും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തപ്പെട്ടു. നേത്ര പരിശോധനയിലൂടെ കണ്ണട ആവശ്യമായി വന്ന 80 പേർക്കാണ് സൗജന്യമായി കണ്ണട വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മരിയാ സദനം ഡയറക്ടർ സന്താഷ് ജോസഫിൻറ അദ്ധ്യക്ഷതയിൽ പാലാ എം ഏൽ ഏ മാണി സി.കാപ്പൻ നിർവ്വഹിച്ചു. ലയൺസ് 318 B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം Read More…

erattupetta

പെരുന്നാൾ ഉത്സവ രുചികളുമായി പിതാവിൻ്റെ വഴിയിൽ ഈരാറ്റുപേട്ട സ്വദേശി ശിബിലി എം എ

ഈരാറ്റുപേട്ട: പെരുന്നാൾ ഉത്സവ കാലഘട്ടത്തിൽ പിതാവിന് ഒപ്പം കൂടി ഇപ്പോൾ മുറുക്ക് കച്ചവടം ജീവിതമാർഗം ആക്കിയിരിക്കുകയാണ് ഈരാറ്റുപേട്ട സ്വദേശി ശിബിലി എം എ. മേലുകാവ് എള്ളുംപുറം , ഇരുമാപ്ര, മേച്ചാല്‍, കൂവപ്പള്ളി, കണ്ണിക്കൽ, കല്ലുവെട്ടം കുളത്തിക്കണ്ടം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 25 വർഷത്തിലേറെയായി മുടങ്ങാതെ മുറുക്ക് ഐറ്റവുമായി എത്തുന്നു. മേൽപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടാഴ്ച വരെ പിതാവ് അബ്ദുൽ ഖാദർ ഉണ്ടായിരുന്നു. സ്ട്രോക്ക് ബാധിച്ച് അദ്ദേഹം മരണപ്പെട്ടു. എങ്കിലും കുട്ടിക്കാലം മുതൽ പെരുന്നാൾ ഉത്സവപ്പറമ്പുകളിൽ കൂടെ Read More…

pala

ജോസ് കെ. മാണിയുടെ മൗനം ഇരട്ടത്താപ്പ്; സതീശൻ പാലായിലെത്തുമ്പോൾ മാപ്പ് പറയണം; ഇടതു വലതു മുന്നണികൾക്കെതിരെ ഷോൺ ജോർജ്

പാലാ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരായ കേസുകൾ പിൻവലിക്കാത്ത സർക്കാരിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ശക്തമായ വിമർശനവുമായി രംഗത്ത്. ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് പരാമർശങ്ങളെ തുടർന്നാണ് ബിഷപ്പിനെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുണ്ടെന്ന് പറയുന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് ഈ കേസുകൾ പിൻവലിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാലാ മീഡിയ അക്കാദമിയിൽ നടന്ന ‘മീറ്റ് ദ പ്രസ്’ Read More…

erumely

മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം നടത്തി

എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനംമൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു . കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ജോയി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു മറ്റക്കര, Read More…

pala

മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം പാലായില്‍ മാര്‍ച്ച് 8ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ: കേരള കത്തോലിക്കാ സഭ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 8ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരണം സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു. ഉച്ചകഴിഞ്ഞ് 4ന് ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ Read More…

general

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി

വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന നിത്യ ജീവന്റെഅപ്പം,ദൈവവിളി കണ്ടെത്തുവാൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അരുവിത്തുറ എഫ്.സി.സി. പ്രൊവിൻഷ്യൽ ടീം അംഗങ്ങളായ സിസ്റ്റർ ജസിൽ മരിയ കൊട്ടുകാപ്പിള്ളിൽ,സിസ്റ്റർ ലീസാ ജീസ് വടക്കേൽ , സിസ്റ്റർ അമല Read More…

general

നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ന്

നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ഞായറാഴ്ചഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം ESSS ഹാളിൽ വെച്ച് നടത്തുന്നു. സേവനത്തിന്റെ പ്രകാശം സമൂഹത്തിൽ വിതറി നന്മയുടെ വിത്തുകൾ പാകിയ മഹിളാ പ്രതിഭകളെ ആദരിക്കുന്നു. യുവത്വത്തിന് ആകാശം കാണിച്ച മഹാനായ ശാസ്ത്രജ്ഞനും ജനഹൃദയങ്ങളിൽ ഇടം നേടിയ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ സ്മരണാർത്ഥം, തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്തുടനീളം കലാ–സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര–സാങ്കേതിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഡോ. Read More…

pala

മലയോരങ്ങളിൽ ആവേശമായി എൽഡിഎഫ് വികസന സദസുകൾ

പാലാ : എംഎൽഎയുടെ വഞ്ചനയ്ക്കെതിരെ പാലായിൽ ഉയരുന്ന പ്രതിഷേധത്തിൻ്റെ അലയൊലികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മണ്ഡലത്തിൻ്റെ കിഴക്കൻ മലയോര മേഖലയും. തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച സദസുകൾ ജനപങ്കാളിത്തം കൊണ്ട് ആവേശമായി. സദസിന് എത്തിയ ജോസ് കെ മാണിയെ പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ വേദികളിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. തലനാട് ചാമപ്പാറ ജംങ്ഷനിൽ ചേർന്ന സദസ് സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ എസ് ബിജിമോൾ ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആശാ Read More…