pala

എൻഡിഎ ശക്തി പ്രകടനവും പൊതുസമ്മേളനവും പാലായിൽ

പാലാ: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ (വെള്ളി) വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും. വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മഹാറാണി ജംഗ്ഷൻ ചുറ്റി കുരിശുപള്ളി കവലയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി സജി തോമസിന് (48) പരുക്കേറ്റു. രാവിലെ മടക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ഇന്നലെ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി വി എസ് അജുവിന് ( 30 ) പരുക്കേറ്റു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് തട്ടി വീണ് മണിമല സ്വദേശി മജോ ചാക്കോയ്ക്ക് Read More…

pala

രാജ്യത്തിന് മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തും: ജോസ് കെ മാണി

പാലാ: രാജ്യത്തിനു മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. ഇന്ത്യയിലെ ഇതര വികസിത നഗരങ്ങൾക്ക് സമാനമായ രീതിയിൽ അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര തൊഴിൽ ലഭ്യതയും നിയോജക മണ്ഡലത്തിലേക്ക് എത്തിക്കും. ഇതിന് പര്യാപ്തമായ പശ്ചാത്തലം എൽഡിഎഫ് ഭരണത്തിൽ കേരളത്തിലുണ്ടായിട്ടുണ്ട്.പ്രാദേശിക സംരംഭകത്വ മാതൃകയാകാനും പാലായെ സജ്ജമാക്കും. എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു മേഖലയുടെ വികസനത്തിന് ഇന്ന് ആവശ്യമുള്ളത്.കൃത്യമായ ആസൂത്രണ മികവോടെയുള്ള മികച്ച പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുമ്പിൽ സമർപ്പിക്കുക എന്നതാണ് Read More…

poonjar

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം 22-ന് ഞായറാഴ്ച മുണ്ടക്കയത്ത് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണിയുടെ സ്മൃതി കുടീരത്തില്‍ Read More…

pala

നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് അഡ്വ. ഷോൺ ജോർജ്

പാലാ: സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ നാടാണ് പാലാ എന്നും ആരോടും ശക്തമായ രാഷ്ട്രീയ അടിമത്വം ഇല്ലാത്തതാണ് പാലായുടെ പ്രത്യേകതയെന്നും ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് ഇന്ന് രാവിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി. രാവിലെ ‘ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, വെള്ളപ്പാട് ദേവി ക്ഷേത്രം, പുലിയന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഭക്തജനങ്ങളുമായി ആശയവിനിമയം നടത്തി വോട്ട് Read More…

general

രാഷ്ട്രീയ സംരക്ഷണം നൽകി യുഡിഎഫിലേക്ക് കൈപിടിച്ചു കയറ്റിയത് ഉമ്മൻ ചാണ്ടി: മാണി സി കാപ്പൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ ഖബറിലെത്തി അദരവ് അർപ്പിച്ച് പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ. ഉച്ചയോടെയാണ് കാപ്പൻ പുതുപ്പള്ളി പള്ളിയിൽ എത്തിയത്. കാപ്പൻ എത്തുന്ന വിവരമറിഞ്ഞ് ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മനും, മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനും പള്ളിയിൽ എത്തിയിരുന്നു. പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം കാപ്പൻ അദ്ദേഹത്തിൻറെ കല്ലറയിൽ എത്തി ആദരവ് അർപ്പിച്ചത്. രാഷ്ട്രീയ സംരക്ഷണം നൽകി തന്നെ യുഡിഎഫിലേക്ക് കൈപിടിച്ചു കയറ്റിയ Read More…

aruvithura obituary

റവ. ഡോ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി. സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ Read More…

ramapuram

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്

രാമപുരം: 2025 സിവിൽ സർവീസ് പരീക്ഷയിൽ 239-ആം റാങ്ക് നേടിയ പാലായുടെ അഭിമാനം സ്മിത സാബുവിനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് ആദരിച്ചു. സ്മിത സാബുവിന്റെ വിജയം പ്രദേശത്തിനും വിദ്യാർത്ഥിസമൂഹത്തിനും വലിയ പ്രചോദനമാണെന്ന് കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു. സിവിൽ സർവീസ് പരീക്ഷയിലെ തന്റെ അനുഭവങ്ങളും തയ്യാറെടുപ്പിന്റെ വഴികളും സ്മിത പങ്കുവെച്ചു. സ്ഥിരമായ പരിശ്രമവും ആത്മവിശ്വാസവും ലക്ഷ്യസാക്ഷാത്കാരത്തിന് അനിവാര്യമാണെന്ന് അവർ പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു. കോളേജ് Read More…

cherpunkal

ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡേ ചടങ്ങ് നടത്തി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡേ ചടങ്ങ് നടത്തി. ചടങ്ങിൽ പാലാ രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജോസഫ് കണിയോടി മുഖ്യ അതിഥി ആയിരുന്നു. കോളേജ് മാനേജർ വെരി റവ. ഫാ. ജോസ് വള്ളോംപുരയിടത്തിൽ അധ്യക്ഷനായിരുന്നു. കോളേജ് ബർസാർ ഫാ മാർട്ടിൻ കല്ലറക്കൽ ആശംസ നേർന്നു. ഈ ചടങ്ങിൽ ബി വി എം ബെസ്റ്റ് ഔട്ട്‌ ഗോയിങ് സ്റ്റുഡന്റ് അവാർഡ് കോമേഴ്‌സ് വിദ്യാർത്ഥിനി അനുമോൾ പി Read More…

aruvithura

അരുവിത്തുറ കോളേജ് പുറത്തിറക്കിയ അന്താരാഷ്ട്ര ജേർണൽ ‘ജെം’ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ൻ്റെ 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് പ്രകാശനം ചെയ്തു. ജേർണലിൻ്റെ ആദ്യപതിപ്പ് കോളേജ് മാനേജർ വെരി. റവ. ഫാ. മാത്യു. ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളേജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐ സി ആർ എ എസ് എസ് ടി -2025 ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും Read More…