ഭരണങ്ങാനം: 2026ൽ യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്നതോടെ ഭരണങ്ങാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന വിപ്ലവം ഉറപ്പാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. പിൽഗ്രിമേജ് ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് പുറമെ കാർഷിക മേഖലയിൽ അടക്കം വൻ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഭരണങ്ങാനം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. യുഡിഎഫ് സ്ഥാനാർഥി ശ്രീ. മാണി സി കാപ്പൻ്റെ വിജയത്തിനായിയുള്ള നെല്ലിക്കൻസ് കൺവെൻഷൻ സെൻ്ററിൽ വെച്ച സംഘടിപ്പിച്ച യുഡിഎഫ് ഭരണങ്ങാനം മണ്ഡലം കൺവെൻഷൻ Read More…
Year: 2026
രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ ; 10 കിലോ ആയി കുറച്ചേക്കും; നീക്കം ഗ്യാസ് ദൗർലഭ്യം നേരിടാൻ
രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാർഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് സാധാരണയായി 14.2 കിലോഗ്രാം സിലിണ്ടർ Read More…
വാഹനാപകടത്തിൽ പരിക്കേറ്റ ഏഴുപേർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കി
ഈരാറ്റുപേട്ട :മേലുകാവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 കുട്ടികൾ അടക്കം ഒരേ കുടുംബത്തിലെ ഏഴുപേർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കി. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും, സൺറൈസ് ഹോസ്പിറ്റലിലെ അത്യാധുനിക എമർജൻസി & ട്രോമ കെയർ വിഭാഗം ഉടനടി സജ്ജമാവുകയും ചെയ്തു. ഒരേസമയം എത്തിയ ഏഴു രോഗികൾക്കും ഒട്ടും വൈകാതെ തന്നെ പ്രാഥമിക ചികിത്സയും തുടർപരിചരണങ്ങളും നൽകാൻ സാധിച്ചു എന്നത് ആശുപത്രിയുടെ സജ്ജീകരണങ്ങളുടെ മികവ് തെളിയിക്കുന്നു. ഗുരുതരമായ Read More…
ബൃഹത്തായ പദ്ധതികൾ മണ്ഡലത്തിൽ എത്തിക്കും: ജോസ് കെ മാണി
പനയ്ക്കപ്പാലം: തലമുറ മാറ്റങ്ങൾ മുന്നിൽകണ്ട് ബൃഹത്തായ പദ്ധതികൾ നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുമെന്ന് എൽഡിഎഫ് പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസ് കെ മാണി. വികസന ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായ പാലായെ വികസന കുതിപ്പിലേക്ക് എത്തിക്കും.തലപ്പുലം എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ലോപ്പസ് മാത്യു,സജേഷ് ശശി, ബാബു കെ ജോർജ്,ബെ 1ന്നി മൈലാടൂർ, കെ ഷാജ കുമാർ,വി ടി തോമസ്, ബേബി ഉഴുത്തുവാൽ, രാധാകൃഷ്ണൻ പി, Read More…
പനച്ചിയ്ക്കൽ ചന്ദ്രൻ നിര്യാതനായി
കുന്നോന്നി: പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ (23-03-2026 )(തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൊടുങ്ങൂർ കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: സുജിത്ത് പി.സി (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം), രാജി. മരുമക്കൾ: അരുണിമ വാഴപ്പള്ളിൽകരോട്ട് കിടങ്ങൂർ, മനോജ് ചങ്ങാലികുഴിയിൽ പൊൻകുന്നം.
ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചു: തുഷാർ വെള്ളാപ്പള്ളി
മുണ്ടക്കയം : ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി പിസി ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനോടനുബന്ധിച്ച് NDA പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിയും തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇത്തവണ ആര് ഭരിക്കണമെന്ന് ദേശീയ ജനാധിപത്യസഖ്യം തീരുമാനിക്കുമെന്നും അതിൽ പിസി ജോർജ്ജും പൂഞ്ഞാറും മുഖ്യപങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം ബൈപ്പാസിൽ നിന്നും ആരംഭിച്ച ബഹുജന റാലി മുണ്ടക്കയം Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ആറാം മൈൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണ ( 26 ) കൊല്ലം സ്വദേശി നിഖിത ( 26 ) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രാമപുരം സ്വദേശി സാബു ജോസഫിന് ( 50 ) പരുക്കേറ്റു. ഇന്നലെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം; സത്യത്തിന്റെ പ്രതിനിധികൾ യുഡിഎഫ് എന്ന് ജനം തിരിച്ചറിഞ്ഞു: മാണി സി കാപ്പൻ
പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം എന്നും യുഡിഎഫ് ആണ് സത്യത്തിന്റെ പക്ഷത്തുനിന്ന് നിൽക്കുന്ന രാഷ്ട്രീയ മുന്നണി എന്നും ജനങ്ങൾ തിരിച്ചറിഞ്ഞതായി മാണി സി കാപ്പൻ. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും മുഖമുദ്ര. ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു. Read More…
സമാധാനപരമായി ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറി: സഖാവ് എം.സ്വരാജ്
മുണ്ടക്കയം: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. സ്വരാജ് പറഞ്ഞു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന പൂഞ്ഞാർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും മലയാളികളെ സംബന്ധിച്ചിടത്തോളം പട്ടിണി എന്നത് കേവലം ഒരു വാക്ക് മാത്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു സർക്കാരിന്റെ കാലത്ത് Read More…
വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ ശ്രേഷ്ഠ ജനസംഗമം സംഘടിപ്പിച്ചു
വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ച ശ്രേഷ്ഠ ജനസംഗമം 2026 മാർച്ച് 21 ശനിയാഴ്ച അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. എസ്. എം. വൈ. എം. അൽഫോൻസാഗിരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ സംഗമം ഇടവകയിലെ മുതിർന്ന തലമുറക്ക് ആദരവും സ്നേഹവും അർപ്പിക്കുന്ന ഒരു അവിസ്മരണീയ അനുഭവമായി മാറി. രാവിലെ 10 മണിക്ക് കുമ്പസാരത്തോടുകൂടി ദൈവാലയത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക ശുശ്രൂഷ Read More…











