പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ പാലായ്ക്ക് എന്ത് ചെയ്തു എന്ന് പാലാക്കാർ ചിന്തിക്കണം ഷോൺ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷോൺ ഇന്ന് പാലായിലെ പ്രമുഖ കോളജുകളായ സെൻ്റ് തോമസ്, അൽഫോൻസാ, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്, രാമപുരം മാർ ആഗസ്തീനോസ് കോളജുകൾ സന്ദർശിച്ചു. അധ്യാപകരും ജീവനക്കാരുമായി സംസാരിച്ച ഷോൺ വോട്ട് അഭ്യർത്ഥിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പാലായുടെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ Read More…
Year: 2026
യുഡിഎഫ് ഭരണം കർഷകരുടെ കൈ പിടിക്കും: മാണി സി കാപ്പൻ
റബറിന് 250 രൂപ തറ വില പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് കർഷകരെ വഞ്ചിച്ച ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. യുഡിഎഫ് ഭരണത്തിൽ എത്തിയാൽ ഒരു കർഷക പാക്കേജ് ഉണ്ടാകുമെന്നും റബർ കർഷകർക്ക് അതിൽ കൃത്യമായ പരിഗണന ലഭിക്കുമെന്നും ഉറപ്പാക്കും ആണ് മാണി സി കാപ്പൻ വിശദീകരിച്ചു. ഭരണമുന്നണിയിൽ നിർണായക സ്വാധീനം ഉണ്ടായിട്ടും റബർ കർഷകർക്ക് വേണ്ടി കഴിഞ്ഞ അഞ്ചു വർഷക്കാലം Read More…
അരുവിത്തുറ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ വിപുലമായ വിശുദ്ധ വാരാചരണവും നാല്പതാം വെള്ളി ആചരണവും
അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് നാല്പതാം വെള്ളിയോടെ തുടക്കമാകും.നാല്പതാം വെള്ളിയാഴ്ച രാവിലെ 5.30, 6 . 45, 8.00, 9.15 ,10. 30 എന്നീ സമയങ്ങളിലും വൈകിട്ട് നാലിനും ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. അന്നേദിവസം രാവിലെ 9.30, 11 .00, വൈകിട്ട് 5. 15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും രാവിലെ എട്ടു മുതൽ Read More…
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 5 മണിക്ക് പാലായിൽ
പാലാ: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പാലായിൽ. വൈകിട്ട് അഞ്ചിന് പാലാ കൊട്ടാരമറ്റത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ക്രൈസ്തവ സമൂഹത്തിൻ്റെ വിശുദ്ധ വാര ദിനത്തിൽ പരീക്ഷ നടത്തുവാനുള്ള നീക്കം ഉപേക്ഷിക്കണം: വെള്ളികുളം എ.കെ. സി. സി, മാതൃവേദി, പിതൃവേദി സംഘടനകൾ
വെള്ളികുളം: ക്രൈസ്തവർ വിശുദ്ധ വാരമായി ആചരിക്കുന്ന വലിയാഴ്ചകളിൽ അഖിലേന്ത്യ എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം പിൻവലിക്കണം എന്ന് വെള്ളികുളം എ.കെ.സി.സി.,മാതൃവേദി ,പിതൃവേദി സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ – മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികളാണ് ദേശീയ പരീക്ഷാ ഏജൻസി ക്രൈസ്തവ വിശ്വാസികളെ പരിഗണിക്കാതെ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചത്. പെസഹാവ്യാഴം, ദുഖ ശനി, ഈസ്റ്റർ ദിവസങ്ങളിൽ പരീക്ഷ നടത്തുവാനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വിശുദ്ധവാരം ഒഴിവാക്കി Read More…
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ രാമപുരത്തെ ഫാമിലി ഹെൽത്ത് സെന്റർ മൾട്ടി സ്പെഷ്യാലിറ്റി താലൂക്ക് ഹോസ്പിറ്റൽ നിലവാരത്തിലേക്ക് ഉയർത്തും: മാണി സി കാപ്പൻ
രാമപുരം : യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളിൽ ഒന്ന് രാമപുരത്തെ ഫാമിലി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തി മൾട്ടി സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാക്കുന്നതിന് ആയിരിക്കുമെന്ന് എംഎൽഎ മാണിസി കാപ്പൻ. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും സേവനം ഉറപ്പാക്കിക്കൊണ്ട് യുഡിഎഫിന്റെ ഹെൽത്ത് മിഷൻ പരിപാടിയുടെ ഭാഗമായിട്ടാകും ആശുപത്രിയെ നൂതന ചികിത്സാ കേന്ദ്രം ആക്കുവാൻ പോകുന്നതെന്നും എംഎൽഎ വിശദീകരിച്ചു. നാലമ്പലങ്ങളുടെയും കുഞ്ഞച്ചന്റെയും നാടായ രാമപുരത്തെയും ഭരണങ്ങാനത്തെയും ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിച്ച് രണ്ടു Read More…
NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം
തീക്കോയി: പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം തീക്കോയി, വാഗമൺ- വഴിക്കടവിൽ ബിജെപി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നിരവധി സ്വീകരണ സ്ഥലങ്ങളിൽ പ്രവർത്തകരും, പൊതുജനങ്ങളും ആവേശോജ്ജ്വലമായ സ്വീകരണങ്ങളൊരുക്കി, പ്രചരണ മേൽനോട്ടങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മഹാരാഷ്ട്രയിൽ നിന്നും മുൻ മന്ത്രിയും ബിജെപി നേതാവുമായ ഡോ. പരിണയ് ഫുകെ,ബിജെപി നാഗ്പൂർ ജില്ലാ പ്രസിഡന്റ് പ്രശാന്ത് വാസങ്കർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. പര്യടനം കടന്നുപോയ വഴിയിൽ പിസി ജോർജിനെ കാത്ത് Read More…
ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം
രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം Read More…
മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി കളം നിറഞ്ഞ് ജോസ് കെ മാണി
പാലാ: പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുടുംബ സംഗമങ്ങളിൽ പ്രസംഗം പതിവില്ല. പങ്കെടുക്കുന്നവരുമായി സംവാദം നടത്തിയും അവരോട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് കുടുംബ സംഗമങ്ങൾ പുരോഗമിക്കുന്നത്. ഇതിനിടയിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകളിലുള്ള കട കമ്പോളങ്ങൾ കയറിയിറങ്ങിയും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെത്തിയും വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള കുട്ടികളുടെ സംഘങ്ങളെ കണ്ടാൽ വാഹനത്തിൽ നിന്നുമിറങ്ങി അവരോട് കുശലം പറഞ്ഞു രണ്ടിലെ ചിഹ്നത്തിൽ Read More…
പിതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026-ലെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു
വെള്ളികുളം: പിതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026 -ലെ പുതിയ പ്രവർത്തനവർഷം പാലാ രൂപത പിതൃവേദി പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. “കുടുംബ നവീകരണവും സുവിശേഷ വൽക്കരണവും യുവ പിതാക്കന്മാരിലൂടെ” എന്ന പഠന വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി. ബേബി കരോട്ടു പുള്ളോലിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. പിതൃ Read More…











