Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടയിടിച്ച് വാഴൂർ സ്വദേശി ജീവൻ തോമസിന് ( 40) പരുക്കേറ്റു. ഉച്ചയ്ക്ക് പൊൻകുന്നം ഒന്നാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ചങ്ങനാശേരി വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് ചങ്ങനാശേരി സ്വദേശിനി കാതറീൻ ജോസിന് ( 21) പരുക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കേത്തുകവല ഭാ​ഗത്ത് വച്ച് പിക് അപ്പ് കാലിലൂടെ കയറി ചിറക്കടവ് സ്വദേശി Read More…

erattupetta

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ Read More…

kottayam

സംസ്ഥാന ബജറ്റിൽ റബർ കർഷകരെ അവഗണിച്ചു: സന്തോഷ് കുഴിവേലിൽ

കോട്ടയം: ഇന്ന് ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകർക്ക് വേണ്ടി ഒരു പ്രഖ്യാപനവും മുണ്ടായില്ല. റബറിന്റെ തറവില വർദ്ധിപ്പിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവിച്ചു. റബർ കർഷകർക്ക് സംസ്ഥാന ഗവൺമെന്റ് അവഗണിച്ചതായി സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാണിച്ചു.സന്തോഷ് കുഴിവേലിൽ, ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്: ഫോൺ:8281821778

general

വെള്ളികുളം പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും

വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 30 വെള്ളിയാഴ്ച കൊടിയേറും. അന്നേദിവസം ഇടവക ദിനമായി ആചരിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, നൊവേന. 3.30 pm ന് ജപമാല. 4 .15 pm കൊടിയേറ്റ് . 4.30 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന.ഫാ. മാത്യു മുകളേൽ. തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, വാഹന വെഞ്ചിരിപ്പ്. 6.30 pm ന് അൻ്റോണിയൻ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന കലാസന്ധ്യ. Read More…

pala

‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി ഫെബ്രുവരി 2 ന് അൽഫോൻസാ കോളജിൽ

പാലാ: ഇന്ത്യൻ ഫോറിൻ സർവ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 2 ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും അൽഫോൻസാ കോളജ് വിമൺ സെല്ലും ചേർന്ന് അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിക്കുന്നു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ രാവിലെ 11 ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം, മഹാത്മാഗാന്ധി നാഷണൽ Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്

പാലാ: കഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 9 മണിക്ക് നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കഞ്ഞിരത്താനം സെന്റ് ജോൺസ് എച്ച്.എസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറി .കഞ്ഞിരത്താനതിൻ്റെ നീരജിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. വൈകുന്നേരം 3 മണിക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ ആരംഭിച്ച പോരാട്ടത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ കടനാടിനെ തോല്പിച്ചു. Read More…

kanjirappalli

ഇൻജെക്ഷൻ പേടിയുള്ളവർക്ക് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം

കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികൾ അടക്കമുള്ളവർക്ക് കുത്തിവെയ്പ്പ് മൂലമുള്ള പേടിയും, വേദനയും, അസ്വസ്ഥതയും ഇല്ലാതാക്കാൻ സാധിക്കും. ലാഫിങ് ഗ്യാസും, ഓക്സിജനും കൃത്യമായി സംയോജിപ്പിച്ച് രോഗിക്ക് ചെറിയ മയക്കം നൽകിയാണ് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അടക്കം സുഗമമായ ചികിത്സ നൽകുന്നതിന് കോൺഷ്യസ് സെഡേഷൻ സൗകര്യം Read More…

obituary

മുരിങ്ങപ്പുറം കരിയ്ക്കനാട്ട് സുകുമാരൻ നിര്യാതനായി

പാതാമ്പുഴ: മുരിങ്ങപ്പുറം കരിയ്ക്കനാട്ട് സുകുമാരൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ തൊമ്മൻകുത്ത് വലിയകല്ലുങ്കൽ കുടുംബാംഗം. മക്കൾ: അനിൽ (മോനാച്ചൻ), അനീഷ്, ആശ (മായാ) മരുമക്കൾ: സുജാത (ഒറ്റക്കൽപുരയിടം പനയ്ക്കച്ചിറ), അഞ്ചു (വീരംതാനത്ത് തീക്കോയി), സിജു (തറയിൽ പാലാ). സംസ്കാരം ഇന്ന് (28/01/26 ബുധൻ) 4 ന് വീട്ടുവളപ്പിൽ.

general

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ​ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു​കയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: കടനാടിന് ഉജ്ജ്വല വിജയം; ഇലഞ്ഞിയിൽ സമനില

പാലാ: രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾ തുടരുന്നു. ഇന്ന് നടന്ന മത്സരങ്ങളിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തകർപ്പൻ വിജയം നേടിയപ്പോൾ, ഇലഞ്ഞിയിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളും കൂട്ടിക്കൽ സെന്റ് ജോർജ്ജ് സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ ആതിഥേയരായ കടനാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) കൂട്ടിക്കൽ സെന്റ് ജോർജ്ജ് ഹൈസ്കൂളിനെ പരാജയപ്പെടുത്തി. Read More…