pala

“അറക്കുന്നതിനു മുമ്പേ പിടക്കുന്നതു പോലെയാണ് ” നിർദ്ദിഷ്ട ലണ്ടൻ ബ്രിഡ്ജ് തോണിക്കടവ് തൂക്കുപാലത്തിൻ്റെ കാര്യത്തിൽ പാലായിലെ നഗരസഭ പ്രതിപക്ഷത്തിൻ്റെ സമീപനമെന്ന് കൗൺസിലർ ബിജു പുളിക്കകണ്ടം

സർക്കാരിൻ്റെ അനുമതി ലഭിച്ചതിനു ശേഷം എല്ലാ നിയമവശങ്ങളും പൂർത്തീകരിച്ചതിനു പദ്ധതിയുടെ നടപ്പിലാക്കൽ നടപടികൾ ആരംഭിക്കൂയെന്ന് ചെയർപേഴ്സൺ വ്യക്തമാക്കിയിട്ടുള്ളതാണ്. പാരിസ്ഥിതിക പഠനം , പദ്ധതിയെക്കുറിച്ച് വിദഗ്ധരായവരുടെ പരിശോധനയടക്കവും നടത്തേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങളാൽ കോടികൾ മുടക്കിയിട്ടും ഫല പ്രാപ്തിയിലെത്താതെ പോയ , തൻ്റെ കൂടി നേതാവായിരുന്ന കെ.എം മാണി സാർ വിഭാവനം ചെയ്ത അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതിക്ക് പുനരുജ്ജീവൻ നൽകാനുതകുന്ന പദ്ധതിയെ അദ്ദേഹത്തിൻ്റെ അനുയായികളെന്നു മേനി നടിക്കുന്നവർ തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു ബിജു പുളിക്കകണ്ടം പറഞ്ഞു. കേവലം Read More…

aruvithura

ബജറ്റുകൾ ദരിദ്രരോട് പക്ഷം ചേരുന്നതാകണം: അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

അരുവിത്തുറ : ബജറ്റുകൾ രാജ്യത്തെ ദരിദ്രനാരായണൻമാരുടെ കണ്ണീരൊപ്പുന്നതാകണം. മൂലധന താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ സെൽഫ് ഫിനാൻസ് ബികോം വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിച്ചു എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളേജ് Read More…

poonjar

പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോൽസവത്തിന് ശനിയാഴ്‌ച കൊടിയേറും

പൂഞ്ഞാർ: മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച 9 ന് കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്ര, വൈകിട്ട് 6.30 ന് ദീപാരാധന, 7.10 ന് തൃക്കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് മുഖ്യകാർമ്മികത്വം വഹിക്കും. 8.15 ന് കലാപരിപാടികളുടെ ഉദ്ഘാടനവും വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ നിർവ്വഹിക്കും. 8.30 ന് തിരുവാതിര, 9.15 ന് കരോക്കെ ഗാനമേള. Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ എബ്രഹാമിന് പരുക്കേറ്റു. ഇന്നു രാവിലെ തെക്കുംതല ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിൽ കാപ്പാട് ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശികളായ റയോൺ ബിനോയ് ( 22), ജോസ് റെജി (23) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. Read More…

teekoy

തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച

തീക്കോയി: തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ Read More…

kottayam

പാഠപുസ്തക വിതരണം തുടങ്ങി

കോട്ടയം :2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്സ് Read More…

kanjirappalli

ലോകോത്തര സൗകര്യത്തിൽ അത്യാധുനിക ലാബ് സമുച്ചയമൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിച്ചു. അയ്യായിരത്തോളം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഫുള്ളി ഓട്ടോമേറ്റഡ് സെൻട്രൽ ലാബ് സമുച്ചയം പൂർത്തിയായതോട് കൂടി ലോകോത്തര നിലവാരത്തിൽ രോഗനിർണ്ണയത്തിനുള്ള സൗകര്യം അതിവേഗം രോഗികൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. മൈക്രോബയോളജി, ബയോകെമിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ഇമ്മ്യൂണോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി അടക്കമുള്ള എല്ലാ Read More…

kottayam

മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തി മദ്യശാലകളുടെ പ്രവർത്തന സമയം ചുരുക്കണം

കോട്ടയം: മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തുകയും മദ്യശാലകളുടെ പ്രവർത്തനം രാത്രി എട്ടുമുതൽ 12 വരെയാക്കി 4 മണിക്കൂറാക്കി ചുരുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ടൂറിസ്റ്റുകൾക്കു പ്രത്യേക പെർമിറ്റ് ഗുജറാത്ത് മാതൃകയിൽ നടപ്പാക്കണം. മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് ജനദ്രോഹമാണ്. ഇപ്പോഴത്തെ നടപടി സർക്കാർ പിൻവലിക്കണം. ബാറുകളുടെ അടക്കം മദ്യവിൽപ്പനയുടെ സമയം രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തണം. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഭരണഘടന നിർദ്ദേശകതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് പുതിയ സർക്കാർ നീക്കമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ ജോസ് Read More…

erumely

മൂലക്കയം ചെക്ക് ഡാം നിർമ്മാണ ഉദ്ഘാടനം 21 ന്

എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനം 21-)o തിയതി വൈകിട്ട് 5 മണിക്ക് മൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായൺ മുഖ്യപ്രഭാഷണം നടത്തും. പെരുനാട് Read More…

general

മില്ലറ്റ് കഫേ ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂര്‍: കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ നൂതന സംരംഭങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് മില്ലറ്റ് കഫേകള്‍ ആരംഭിച്ചതെന്നും ഒരു മില്ലറ്റ് കഫേയ്ക്ക് അഞ്ചുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പുതിയ ആശയങ്ങളിലൂടെയും പുതിയ സംരംഭങ്ങളിലൂടെയും Read More…