കോട്ടയം: വർഗീയ ചേരിതിരുവുണ്ടാക്കി ഭരണം നിലനിർത്താനുള്ള ഇടത് സർക്കാരിന്റെ നീക്കം വിലപ്പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 9 വർഷത്തിൽ അധികമായി കേരളത്തിൽ നടക്കുന്ന ഇടതു ദുർഭരണം അഴിമതിയും , നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വില തകർച്ചയും ചർച്ചയാകും എന്നും സജി പറഞ്ഞു. മാസങ്ങളോളം സെക്രട്ടറിയേറ്റ് പടിക്കൽ വേതന വർദ്ധനവിന് വേണ്ടി കേണുകരഞ്ഞ് സമരം നടത്തിയ ആശാവർക്കർമാർക്ക് ശമ്പളം വർധിപ്പിക്കാതെ ജയിൽപുള്ളികൾക്ക് Read More…
Month: February 2026
മാരക ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു: അഡ്വ. മോന്‍സ് ജോസഫ്
മദ്യവും, മാരക ലഹരികളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നതായും ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ കോട്ടയം, ചങ്ങനാശ്ശേരി അതിരൂപതകളും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളും ഉള്‍പ്പെടുന്ന കോട്ടയം റീജിയന്റെയും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആതുര ശുശ്രൂഷാ പ്രവര്‍ത്തന മേഖലയിലെ ലഹരിവിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആതുരശുശ്രൂഷാ പ്രവര്‍ത്തകരും പരിശീലനം നടത്തുന്നവരും വളരെയധികം ശ്രദ്ധ നല്‍കേണ്ടതും, ബോധവത്ക്കരണ രംഗത്ത് Read More…
മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക കവിതാ രചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു
പ്രവിത്താനം: അഞ്ചാമത് മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം വിജയികളെ പ്രഖ്യാപിച്ചു. രാമപുരം S. H. G. H. S ലെ കുമാരി ഐനി അന്ന സിബി ഒന്നാം സമ്മാനമായ ശ്രീ. കെ. എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും മുവായിരം രൂപ ക്യാഷ് അവാർഡിനും അർഹയായി. പ്രവിത്താനം സെന്റ് മൈക്കിസിലെ കുമാരി ശ്രീലക്ഷമി ഗിരീഷ് രണ്ടാം സമ്മാനമായ ശ്രീ. പി. വി. ജോസഫ് പുള്ളക്കാട്ടിൽ മെമ്മോറിയൽ Read More…
മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു
വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ Read More…
ശബരിമലയെ കൊള്ള സങ്കേതമാക്കി മാറ്റിയ സിപിഎം -കോൺഗ്രസ് കുറുവ സംഘത്തിനെതിരെ ബിജെപി പ്രക്ഷോഭം
കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ശബരിമല കൊള്ളക്കെതിരെ ദേവസം വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂർ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നാളെ നടക്കും എന്ന് ജില്ലാ ആദ്യക്ഷൻ ലിജിൻലാൽ അറിയിച്ചു. ശബരിമലയിൽ ആരാണ് കൂടുതൽ കളവ് നടത്തുന്നത് എന്നാണ് ഇടതു വലതു മുന്നണികളിൽ മത്സരം എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രിമാർ,എംപിഎം എൽ എ ഓഫീസുകളിലേക്ക് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധാപരിപാടികളുടെ ഭാഗമായി നാളെ നടക്കുന്ന പ്രതിഷേധ Read More…
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി രോഹിത് വെമുല ദിനം ആചരിച്ചു
ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, Read More…
എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷ ഉദ്ഘാടനം
പ്ലാശനാൽ: എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 – 26 പ്രവർത്തനവർഷത്തെ ഉദ്ഘാടനം എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് മിജോ ജോയി നിർവഹിച്ചു. പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ , യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്, യൂണിറ്റ് പ്രസിഡന്റ് അൽഫോൻസ് ജോസഫ്, എസ് എം വൈ പാലാ രൂപത കെ സി വൈ എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ്, യൂണിറ്റ് Read More…
പുതുപ്പള്ളിൽ സുധാകരൻ പി.ബി (കുറുപ്പ് ചേട്ടൻ 64 നിര്യാതനായി
കടലാടിമറ്റം: പെരിങ്ങളം പുതുപ്പള്ളിൽ പരേതനായ ഭാസ്ക്കരൻ്റെ (കുട്ടപ്പൻ ചേട്ടൻ) മകൻ സുധാകരൻ പി.ബി (കുറുപ്പ് ചേട്ടൻ 64) നിര്യാതനായി. ഭാര്യ സൗദാമിനി (ഇടമല വെങ്ങാട്ട് കുടുംബാംഗം). മക്കൾ: ജ്യോതിഷ (ജിമ്മർ ഹോസ്പിറ്റൽ പോണ്ടിച്ചേരി) മനീഷ. മരുമക്കൾ: രാജീവ് (ഐക്കരതെക്കേൽ മംഗളഗിരി), അരുൺ (വീട്ടിക്കൽ കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക് സോണൽ ഓഫീസ് കോട്ടയം). സംസ്കാരം ഇന്ന് (19/01/26, തിങ്കൾ)5 ന് കടലാടിമറ്റത്ത് തറവാട്ട് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ നളിനി. സഹോദരങ്ങൾ: വൽസമ്മ, വേണുഗോപാലൻ (റിട്ട. ജയിൽ ഡിപ്പാർട്ട്മെന്റ്), പരേതയായ Read More…
പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി. ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 Read More…
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു
പാലാ: റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി സഹകരിച്ച് ദേശീയ റോഡ് സുരക്ഷവാരാചരണ പരിപാടി സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേക്ക് ബോധവൽക്കരണവുമായി വാക്കത്തോൺ നടത്തി. ആശുപത്രി ഫിനാൻസ് ,അക്കൗണ്ട്സ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട് സന്ദേശം നൽകി. അപകടം ഉണ്ടാകാതെ എങ്ങനെ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്ന സാമൂഹിക Read More…











