erumely

മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് 5 കോടി രൂപ അനുവദിച്ച് ടെൻഡറായി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ആയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മൂലക്കയം പ്രദേശത്തെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പമ്പയാറിന്റെ മറുകരയിൽ കാണാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് പമ്പയാറിൽ Read More…

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ലോഞ്ചിംഗ് നാളെ

പാലാ: അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ ആരംഭിക്കുന്ന റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും ലോഞ്ചിംഗും നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് നടത്തും. അഭിവന്ദ്യ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, റേഡിയേഷൻ ഓങ്കോളജി വിഭാഗം കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ.സോൺസ് പോൾ എന്നിവർ പ്രസംഗിക്കും. ആറ്റം-ഐസി എനർജി റെഗുലേറ്ററി ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്സിനും വിജയം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ വമ്പൻ വിജയങ്ങളുമായി സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സും മുന്നോട്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അറക്കുളം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് മേരീസ് അറക്കുളം, ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ തകർത്തു. മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ച Read More…

bharananganam

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷവും വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു

ഭരണങ്ങാനം: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷവും വൈസ് ഗവർണറുടെ വിസിറ്റും പുതിയ മെമ്പർമാരെ ചേർക്കലും പുതിയ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കലും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കലിൻറ അദ്ധ്യക്ഷതയിൽ ലയൺസ് 3വൈസ് ഗവർണർ എഞ്ചിനീയർ പി എം ജെ എഫ് ലയൺ എഞ്ചിനിയർ ജേക്കബ് ജോസഫ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് Read More…

crime

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ

കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്‍റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി Read More…

general

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22 ന്

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മുതൽ സംസ്ഥാന വ്യാപകമായി മത്സരം നടക്കും. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് Read More…

pala

സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നാളെ Unity Octave

ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മിഷൻ, കെ സി സി സമിതികൾ സംയുക്തമായി കേരളത്തിൽ സഭൈക്യ പ്രാർത്ഥനാ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി നാലാം ദിനം സി എസ് ഐ സഭയുടെ പാലായിലുള്ള ഇടവക പളളിയിൽ (Christ Church) പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ (21 ബുധൻ) വൈകുന്നേരം 6 ന് സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നടക്കുന്ന പ്രാർത്ഥനയിൽ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.(സമയക്രമം: 6 pm സഭൈക്യ വാര പ്രാർത്ഥന, Read More…

kottayam

ശബരിമല കൊള്ള എസ് ഐ ടി അന്വേഷണം കൊണ്ട് എല്ലാപേരുകളും പുറത്തുവരില്ല,സിബിഐ അന്വേഷണം അനിവാര്യം : അഡ്വ. ഷോൺ ജോർജ്

കോട്ടയം: ശബരിമലയിൽ നടന്നതായി ആരോപിക്കുന്ന കൊള്ളയ്‌ക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി, ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും, വിശ്വാസസംരക്ഷണം പാർട്ടിയുടെ മുഖ്യനിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കിഴിൽ ഉള്ള പോലീസ് സംവിധാനത്തിൽ വരുന്ന എസ് ഐ ടി അന്വേഷണം കൊണ്ട് ഇ Read More…

pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ പാലാ സെന്റ് തോമസ് സ്കൂൾ ആതിഥേയരായ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പാലാ സെന്റ് തോമസ് സ്കൂളിലെ അഭിനവാണ് കളിയിലെ മികച്ച താരം. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഇലഞ്ഞി, അറുക്കുളം സെന്റ് മേരീസ് സ്കൂളിലെ ഏകപക്ഷീയമായ Read More…

pala

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് ബസ് യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി അരവിന്ദിന് ( 24) പരുക്കേറ്റു. രാവിലെ പാറത്തോടിൽ വച്ചായിരുന്നു അപകടം. മണിമല ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ശാന്തിപുരം സ്വദേശി സുരേഷ് ബാബുവിന് ( 34) പരുക്കേറ്റു. ഇല്ലിക്കൽ ഭാ​ഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ആണ്ടൂർ സ്വദേശി വി.എൻ.തങ്കപ്പന് ( 84) പരുക്കേറ്റു.