erumely

എരുമേലി-കാരിത്തോട് റോഡ് നിർമ്മാണം പുരോഗമിക്കുന്നു

എരുമേലി : ചേനപ്പാടി- എരുമേലി പിഡബ്ല്യുഡി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് മുതൽ എരുമേലി വരെയുള്ള ഭാഗം തകർന്ന് വാഹന യാത്ര വളരെ ദുഷ്കരമായിരുന്നു. ഈ ഭാഗം ഒന്നേകാൽ കോടി രൂപ അനുവദിച്ച് പുനരുദ്ധാരണം നടത്തുന്നത് അന്തിമഘട്ടത്തിലേക്ക് എത്തുന്നു. തകർന്ന ഭാഗങ്ങൾ സ്ക്യാരിഫൈ ചെയ്ത് സോളിങ്‌ നടത്തി റീ ടാറിങ്ങിന് സജ്ജമായിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം എത്തി വിലയിരുത്തി. ഇനി ടാറിങ് പ്രവർത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ പ്രവർത്തി മൂന്നുദിവസം കൊണ്ട് Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് ജോൺസ് കാഞ്ഞിരത്താനത്തിന് വിജയം

​പാലാ: രൂപത കോർപ്പറേറ്റ്സ് എഡ്യൂക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അറക്കുളം സെന്റ് മേരിസ് സ്കൂളും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ഗോൾ നേടാൻ ആർക്കും സാധിച്ചില്ല. ഇലഞ്ഞി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ആനന്ദ് എം.ആർ. മത്സരത്തിലെ മാൻ ഓഫ് Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കൂടി നടക്കുന്നതിനിടെ കാർ ഇടിച്ചു കൊടുങ്ങൂർ സ്വദേശി ജോസഫ് ആന്റണിക്ക് ( 75) പരുക്കേറ്റു. രാവിലെ 10 മണിയോടെ ദേശീയപാതയിൽ കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കും മിനിവാനും കൂട്ടിയിടിച്ച് നെല്ലിക്കുന്ന് സ്വദേശി സിറിൾ കുര്യാക്കോസിന് ( 43) പരുക്കേറ്റു. കരിമ്പാനി ഭാ​ഗത്ത് വച്ച് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി ജിതിന് Read More…

general

കുട്ടികളുടെ കളിത്തോഴൻ ബേബി സാർ പടിയിറങ്ങുന്നു

36 വർഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം കളത്തൂക്കടവിന്റെ പ്രിയങ്കരനായ ബേബി തോമസ് സാർ വിരമിക്കുന്നു. 1989ൽ ആരംഭിച്ച അദ്ധ്യാപന ജീവിതത്തിന് ഈ വർഷം വിരമാമാകുമ്പോൾ അനേകായിരം കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം കൊളുത്തിയ ശിക്ഷണത്തിന്റെ, അറിവിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ ഓർമ്മകൾ മായാതെ, മങ്ങാതെ നിലനിൽക്കുന്നു. വിനയത്തിന്റെ, ലാളിത്യത്തിന്റെ, കരുതലിന്റെ എല്ലാം സമുന്നയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1989ൽ ഗവ. യുപിഎസ് അട്ടപ്പാടിയിൽ തുടങ്ങിയ അദ്ധ്യാപന യാത്ര, രാമപുരം സെന്റ് അഗസ്റ്റിൻ എച്ച്എസ്, തീക്കോയി സെന്റ് മേരീസ് എച്ച്എസ്, ഭരണങ്ങാനം സെന്റ് Read More…

general

തീക്കോയി – വാഗമൺ റോഡ് മാലിന്യ കൂമ്പാരത്താൽ പൊറുതിമുട്ടി

വെള്ളികുളം:തീക്കോയി മുതൽ വാഗമൺ വരെയുള്ള റോഡിന്റെ ഇരുവശവും മാലിന്യ കൂമ്പാരത്താൽ യാത്രക്കാർ പൊറുതിമുട്ടി.കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ പാതയോരമാണ് മാലിന്യ അഭിഷേകത്താൽ വീർപ്പുമുട്ടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ആണ് വാഗമണ്ണിലേക്ക് കടന്നുവരുന്നത്. നാളുകൾ ഏറെയായിട്ടും ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുവാൻ ആവശ്യമായ പാതയോര വിശ്രമ കേന്ദ്രമോ ബാത്റൂം സൗകര്യമോ ഒന്നും നിലവിലില്ലാത്തത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നത് തീരെ നിസ്സാരമല്ല.പാതയോരങ്ങളുടെ ഇരുവശവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളുമാണ് ഉള്ളത്. ഓരോ ദിവസവും ഇത്തരം വേസ്റ്റുകൾ കുമിഞ്ഞുകൂടുന്നതുമൂലം പരിസര ശുചിത്വമില്ലായ്മയും Read More…

general

മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ്- വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് UDF ജനകീയ ധർണ നടത്തുന്നു

മലങ്കരപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ആനിയിളപ്പ് – വെട്ടിപറമ്പ് – പൂഞ്ഞാർ റോഡ് ഉടൻ ടാറിംഗ് നടത്തണ മെന്ന് ആവശ്യപ്പെട്ടു കൊണ്ട് തീക്കോയി മണ്ഡലം UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണാ സമരം 28-1-2026 (ബുധനാഴ്ച) നടത്തുന്നു. രാവിലെ 9.30 മുതൽ ആനിയിളപ്പ് ജംഗ്ഷനിൽ ആണ് ധർണാ സമരം നടത്തുന്നത്. പ്രസ്തുത സമരത്തിൽ UDF ൻ്റെ പ്രമുഖ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പെങ്കെടുക്കും.

pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ്: കിരീടപ്പോരാട്ടം മുറുകുന്നു

പാലാ: രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സി ഫുട്ബോൾ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച വൈകുന്നേരം കടനാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് പാലായെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വിജയം കൊയ്തു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പോരാട്ടത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും കടനാടിന്റെ പ്രതിരോധ നിരയും ഗോൾകീപ്പറും പാലായുടെ ഗോൾ ശ്രമങ്ങളെ വിഫലമാക്കി. Read More…

erattupetta

പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം&ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് Read More…

general

വെള്ളികുളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ

വെള്ളികുളം: വെള്ളികുളം ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംപരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ ജനുവരി 24 ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 28-ാം തീയതി ബുധനാഴ്ചവരെ ഉച്ചകഴിഞ്ഞ് 2.30 ന് ഇടവകയിലെ വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം. 3.30 pm ന് ജപമാല പ്രാർത്ഥന . 4.00 pm ന് ആഘോഷമായ പാട്ട് കുർബാന,നൊവേന. ഫാ. ഡാരീസ് മൂലയിൽ, ഫാ. ജോയി വള്ളിയാംതടത്തിൽ, ഫാ.പോൾ ചിറപ്പുറത്ത്, ഫാ.മൈക്കിൾ Read More…

aruvithura

അരുവിത്തുറ കോളേജിൽ വൺ ഡേ ഡയറ്റ് ക്ലിനിക്

അരുവിത്തുറ: വിദ്യാർത്ഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെൻറ് ജോർജെസ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഇടയിൽ ശരീര ഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് Read More…