kottayam

എസ്ഐആർ കരട് വോട്ടർപട്ടിക; നിയോജക മണ്ധലം, വില്ലേജ് തലങ്ങളിൽ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും

കോട്ടയം : പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ(എസ്ഐആർ)കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ചർച്ച ചെയ്യാൻ നിയോജകമണ്ഡം, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ജില്ലയിലെ ഇലക്ടറൽ റോൾ ഒബ്സർവർ ടിങ്കു ബിസ്വാളിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ജില്ലാതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അർഹതയുള്ള ഒരാൾക്കും വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗത്തിൽ പങ്കെടുത്ത സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചു. തെരഞ്ഞെടുപ്പു Read More…

Accident

നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും Read More…

pala

എസ്എംവൈഎം രൂപതാ വാർഷികവും, തിരഞ്ഞെടുപ്പും ഇന്ന്

പാലാ : എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷവും , പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് (2026 ജനുവരി രണ്ടിന്) നടത്തപ്പെടും. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെടുന്ന വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റ് ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്യും. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർഷികത്തിനും, തിരഞ്ഞെടുപ്പിനും എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…

general

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ ടി എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി എൽ പി സ്കൂൾ എച്ച് എം രാജമ്മ ടി ആർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ Read More…

pala

പുതുചരിത്രമെഴുതി എസ്എംവൈഎം പാലാ രൂപത സമിതി പടിയിറങ്ങുന്നു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, പുതുചരിത്രം രചിച്ച 2025 പാലാ രൂപത സമിതി പടിയിറങ്ങുന്നു. ആത്മീയ, സാമൂഹിക, ബൗദ്ധിക മേഖലകളിൽ സംഘടനയെ ഉയർത്തിയ ; പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല എന്നിവരുടെ നേതൃത്വത്തിലുള്ള രൂപത സമിതിയുടെ ; വർത്തമാനകാല സംഭവങ്ങളിലെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. വിദ്യാദ്യസ പ്രദർശനം, തൊഴിൽമേള, രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലി, മീഡിയ സംഗമം തുടങ്ങി യുവജനപക്ഷ നിലപാടിന് Read More…

teekoy

തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ്‌ റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ബാങ്കിലെ അംഗം കോട്ടയം സൈബർ സെൽ അസി. സബ് ഇൻസ്‌പെക്ടർ ജോർജ് ജേക്കബ് മുതുകാട്ടിൽന് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള സ്കൂളുകളിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളായ സെന്റ്. ആന്റണീസ് വെള്ളികുളം, Read More…

obituary

കാരിമറ്റത്തിൽ മേരി കുര്യാക്കോസ് നിര്യാതയായി

മൂന്നാനി :കാരിമറ്റത്തിൽ മേരി കുര്യാക്കോസ് (77) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (02/ 01/ 2026) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ.

general

യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു

ലയൺസ് ഡിസ്ട്രിക്ട് 318- B യും ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും സംയുക്തമായി ഗവ. എച്ച്എസ്എസ് ഈരാറ്റുപേട്ട എൻ‌എസ്‌എസ് യൂണിറ്റുമായി സഹകരിച്ച് ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് എച്ച്.എസ് ൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിൽ 2025 ഡിസംബർ 31 ബുധൻ വൈകുന്നേരം 06.30 ന്യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺ ഷാജിമോൻ മാത്യു നയിച്ച മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷീജ എസ് Read More…

crime

പണയസ്വർണം എടുക്കാനെന്ന വ്യാജേന 9 ലക്ഷം തട്ടിയ മൂന്നംഗ സംഘം പിടിയിൽ

എരുമേലി : പണയസ്വർണം വിൽക്കാൻ സഹായിക്കുന്ന യുവാവിനെ കബളിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 3 പേർ പൊലീസ് പിടിയിൽ. ആലുവ മാറമ്പള്ളി തോണിപ്പറമ്പിൽ ജംഷാദ് (29), കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ചക്കാലപ്പറമ്പിൽ നീനു ബെന്നി (29), കണ്ണൂർ ഇരിക്കൂർ കണിയാംകുന്ന് കെ.എ.നൗഷാദ് (45) എന്നിവരെയാണ് എരുമേലി എസ്എച്ച്ഒ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 15,000 രൂപ കണ്ടെത്തി. കഴിഞ്ഞ 24ന് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലുള്ള ധനകാര്യ സ്ഥാപനത്തിനു മുന്നിലാണു തട്ടിപ്പ് Read More…

poonjar

സ്വീകരണം നൽകി

പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോജിയോ ജോസഫിനു കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മറ്റി സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെകട്ടറി എം ടി രമേശ്‌ ഷാൾ അണിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 8 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തി.തിടനാട് പഞ്ചായത്തിൽ 5 മെമ്പർമാരും, പൂഞ്ഞാർ പഞ്ചായത്തിൽ 4 മെമ്പര്മാരുമായി ഇരു പഞ്ചായത്തിലും മുഖ്യ പ്രതിപക്ഷമായി ബി ജെ പി മാറി.തീക്കോയ്‌ Read More…