ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സാമ്പത്തികശാസത്ര സെമിനാർ നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ സാമ്പത്തിക ‘ശാസ്ത്രജ്ഞരല്ലാത്തവർക്കുള്ള സാമ്പത്തികശാസ്ത്രം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിലെ ഡയറക്ടർ ഡോ. മനു ജെ വെട്ടിക്കൻ ഐ.ഇ.എസ് സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക രംഗം, മാധ്യമ മേഖല, സാമൂഹിക പ്രവർത്തനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ സാമ്പത്തികശാസ്ത്രത്തിനുള്ള പ്രായോഗിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. ദൈനംദിന ജീവിതത്തിൽ പോലും സാമ്പത്തിക അവബോധം എത്രത്തോളം നിർണായകമാണെന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു. സെമിനാറിന് കോളേജ് മാനേജർ റവ. Read More…

general

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10000 രൂപ പ്രതിഫലം നൽകുന്നതായി കാണിച്ച് എംഡി മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കേരള അബ്കാരിയായി 55H ഇന്ത്യൻ ഭരണഘടന അനുച്ഛേദം 47 ന്‍റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നത് എന്നും മദ്യത്തിന്‍റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അതിന് കൂട്ടു നിൽക്കുകയാണ് Read More…

kuravilangad

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പുതിയ പേവാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ പേ വാർഡിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമാണം പൂർത്തിയായി. ഉഴവൂർ ബ്ലോക്ക്പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ മുതൽ മുടക്കിയാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ 2217 ചതുരശ്ര അടി വിസ്തീർണത്തിൽ പേ വാർഡ് നിർമിച്ചത്. രോഗികൾക്കായി എട്ടു മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഒരുകോടി രൂപ ചെലവിട്ടാണ് 2485 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽനിന്നാണ് പദ്ധതിയ്ക്കാവശ്യമായ പണം ചെലവാക്കുന്നത്. മുകളിലത്തെ നിലയിൽ Read More…

education

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാത്ത ക്ലാസ് മുറികള്‍ക്കും നടപടി; കരട് റിപ്പോര്‍ട്ടിന് അംഗീകാരം

സംസ്ഥാനത്തെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠനാന്തരീക്ഷം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരട് റിപ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് ഈമാസം ഇരുപത് വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ആലോചന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതായാണ് മന്ത്രി Read More…

obituary

ദാസ് ഭവനിൽ ദേവദാസ് (ജോസഫ്) നിര്യാതനായി

കൊണ്ടൂർ : ദാസ് ഭവനിൽ ദേവദാസ് (ജോസഫ്, 75) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ (09.01.2026) 11.15ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഇന്ദിര. മക്കൾ: ക്രിസ്തുദാസ്, ബിമി, ബിനി. മരുമക്കൾ: അനു, ബിനോയി, സോജൻ.

general

സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​ വെ​ള്ളി​യാ​ഴ്ച ച​ക്കാ​മ്പു​ഴ​യി​ൽ

ച​ക്കാ​മ്പു​ഴ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​രം നേ​ടി​യ സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​വെ​ള്ളി​യാ​ഴ്ച ച​ക്കാമ്പു​ഴ​യി​ൽ അര​ങ്ങേ​റും. നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ആ​ത്മ​ക്കു​റി സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​റ​വ.ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ച​ക്കാ​മ്പു​ഴ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലോ​രേ​ത്തു​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.​ ഒ​രേ സ​ദ​സി​ന് മു​ൻ​പി​ൽ മൂ​ന്നു വേ​ദി​ക​ളെ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ക​ലാ​രൂ​പം അ​ര​ങ്ങേ​റു​ന്ന​ത്.​ നാ​ടി​ന്‍റെ ച​രി​ത്ര​വും ഇ​തി​ഹാ​സ​വും ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മായിയാണ് നടത്തുന്നത്. ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യു​ടെ Read More…

general

അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10ന് പെരിങ്ങുളത്ത്

പെരിങ്ങുളം സ്പാര്‍ട്ടന്‍സ് ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ജെസ്റ്റിന്‍ ജോസ് കുളത്തിനാല്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10 ശനിയാഴ്ച പെരിങ്ങുളം സ്പാര്‍ട്ടന്‍സ് അരീനയില്‍ (സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് പെരിങ്ങുളം) വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ഞാറിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായി ഫ്‌ളഡ് ലൈറ്റിന് കീഴിലാണ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. മധ്യകേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കത്തിന് ജനുവരി 10 ശനിയാഴ്ച Read More…

kottayam

അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് തുടക്കം

അശ്വമേധം 7.0, കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം. ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ നിർവഹിച്ചു. കോട്ടയം ജനറൽ ആശുപത്രി . കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോക്ടർ സി.ജെ. സിതാര, കോട്ടയം ജനൽ ആശുപത്രി സൂപ്രണ്ട് പി.കെ. സുഷമ, ഡെപ്യൂട്ടി സൂപ്രണ്ട് Read More…

Blog

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് ഖാന് ( 28) പരുക്കേറ്റു. അർധരാത്രിയിലായിരുന്നു അപകടം. കുറ്റില്ലത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കുമ്പാനി സ്വദേശി വിഷ്ണു.എസിന് (29) പരുക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.

pala

ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു

പാലാ: ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി. എം. സി. ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു. ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.