erattupetta

നേത്ര പരിശോധനാ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി. പി.നാസർ ഉദ്ഘാടനം ചെയ്തു. ഫാമിലി അസോസിയേഷൻ പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ,ഡോ.ജോസഫ് ഫ്രാൻസിസ്, റിഫാന റഹീം, റാഷിദ് ഖാൻ, സി.ടി.ബഷീർ എന്നിവർ പ്രസംഗിച്ചു.

poonjar

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി. മേഖല കമ്മറ്റി അംഗം ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.എൻ ബിജു സംഘടനാ രേഖാ അവതരണവും മേഖല സമ്മേളന ഉദ്ഘാടനവും നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ സനൽകുമാർ, ജില്ല സെക്രട്ടറി വിഷ്ണു ശശിധരൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഇ.എ മോഹനൻ, മേഖല പ്രസിഡൻ്റ് പി.ജി പ്രമോദ് Read More…

pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് അറക്കുളം സെന്റ്. മേരീസ്‌ സ്കൂളിൻ്റെ തേരോട്ടം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ 6ാം ദിനം , ആതിഥേയരായ അറകുളം സെന്റ്. മേരീസ്‌ സ്കൂൾ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കാഞ്ഞിരത്താനം സെന്റ് ജോൺസ്സ്കൂളിനെ തോല്പിച്ചു. അറക്കുളം സെന്റ്. മേരീസ്‌ സ്കൂൾ ആധികാരികമായ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. മത്സരത്തിൽ ഹാട്രിക്ക് ഉൾപ്പെടെ 4 ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച അറക്കുളം ടീമിൻ്റെ താരമായ ആദിത്യൻ Read More…

pala

തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാൾ 11 ന് കൊടിയേറും

പാലാ: പുരാതന ചരിത്ര പ്രസിദ്ധവും തീർഥാടന കേന്ദ്രവുമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാൾ 11 ന് കൊടിയേറി 20 ന് സമാപിക്കുമെന്നും തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഫൊറോന വികാർ ഇൻ ചാർജ് റവ .ഡോ.ജോസഫ് അരിമറ്റത്തിൽ, അസി വികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ 6 ന് കുർബാന നൊവേന.10 ന് വൈകിട്ട് 4.30 ന് കുർബാന, സന്ദേശം – ഫാ. ജോസഫ് തെങ്ങുംപള്ളിൽ. 11 Read More…

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഇ.എൻടി വിഭാഗം മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മേരീക്വീൻസ് ഇ.എൻടി സർജറി വിഭാഗം ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 15, 16, 17 തീയ്യതികളിൽ ആശുപത്രി ക്യാംപസിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, രജിസ്ട്രേഷൻ, ഓഡിയോമെട്രി ആൻഡ് പി.ടി.എ ടെസ്റ്റ്, ഡിജിറ്റൽ എക്സ് റേ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. കൂടാതെ ലാബ് പരിശോധനകൾ, CT സ്കാൻ, എൻഡോസ്കോപ്പി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗിക്കുക: ഫോൺ: Read More…

kottayam

സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം: പ്രവർത്തനം കൂടുതൽ സജീവമാക്കും

കോട്ടയം :നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പൊതുജനങ്ങളെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്ള പുരോഗതി യോഗം വിലയിരുത്തി. സർക്കാർ നിർദേശപ്രകാരം ഭവന സന്ദർശന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പാക്കാൻ നിയമസഭാ മണ്ഡലങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയുള്ളവർ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. എൻ.എച്ച്.എം ഹാളിൽ നടന്ന യോഗത്തിൽ Read More…

ramapuram

കുട്ടിക്കാലം മുതൽ ഭാഷാപരമായ കഴിവുകൾ വളർത്തിയെടുക്കണം: പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

രാമപുരം :വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ്.എച്ച്.എൽ.പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ (Spelling Bee Edition 3) ഫിനാലെ മത്സരങ്ങൾ സമാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. ​വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു. കുട്ടിക്കാലം മുതൽ തന്നെ ഭാഷാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നത് ഭാവിയെ കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്ന് തൻ്റെ കുട്ടിക്കാലത്തെ സ്കൂൾ അനുഭവങ്ങൾ Read More…

pala

64 മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി

പാലാ : കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായിരുന്നു. നഗരസഭ കൗൺസിലർമാർ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി സ്വർണ്ണക്കപ്പ് 13 തീയതി കലോത്സവ വേദിയായ തൃശ്ശൂരിൽ എത്തിക്കും.

kottayam

ബിജെപിയുടെ വികസന രാഷ്ട്രീയത്തിലേക്കു ആക്രിഷ്ഠരായി ശ്രീ റെജി ലൂക്കോസിനെപോലെ നിരവധി ആളുകൾ ഇനിയും പാർട്ടിലേക്കു കടന്നുവരും : കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

കോട്ടയം : ദേശിയതയും വികസനവും മുനിർത്തി ആണ് ബിജെപി മുൻപോട്ട് പോകുന്നത് എന്നും അതുകൊണ്ട് തന്നെ റെജി ലൂക്കോസിനെപോലെ നിരവധി ആളുകൾ ബിജെപിയില്ലേക്ക് ഇനിയും കടന്നുവരും എന്നും കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു. ഇടത് ബന്ധം ഉപേക്ഷിച്ചു ബിജെപിയിലേക്ക് കടന്നുവന്ന റെജി ലൂക്കോസിനു ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉത്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. നാടിന്റെ വികസനം ആണ് ലക്ഷ്യമെന്നും അത് ബിജെപിയിൽകൂടി മാത്രമേ സാധിക്കു എന്നും മറുപടി പ്രസംഗത്തിൽ Read More…

erattupetta

സേവന മേഖലക്കൊരു കൈത്താങ്ങ്

ഈരാറ്റുപേട്ട : സേവന ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ കരുണപാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് ആംബുലൻസ് നൽകി. ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് കരുണക്ക് ഏറ്റവും പുതിയ മോഡൽ ആംബുലൻസ് നൽകിയത്. വാഹനത്തിൻ്റെ താക്കോൽ കൈമാറ്റം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്ത് മണിക്ക് കരുണയിൽ വെച്ച് നടന്നു. കോട്ടയം സോണൽ ഹെഡ് നിഷാ കെ. ദാസ് കരുണ ചെയർമാൻ എൻ.എ.എം ഹാറൂണിന് വാഹനത്തിൻ്റെ താക്കോലും മറ്റ് രേഖകളും കൈമാറി. പാലാ റീജിയണൽ ഹെഡ് Read More…